HomeGULFഗ്രീൻ ഐലൻഡ് പൂർണ്ണമായി പൊളിച്ചുപണിയും; വാണിജ്യ-സേവന അനുപാതം വർദ്ധിപ്പിക്കാൻ നഗരസഭയോട് മന്ത്രാലയത്തിന്റെ ശുപാർശ

ഗ്രീൻ ഐലൻഡ് പൂർണ്ണമായി പൊളിച്ചുപണിയും; വാണിജ്യ-സേവന അനുപാതം വർദ്ധിപ്പിക്കാൻ നഗരസഭയോട് മന്ത്രാലയത്തിന്റെ ശുപാർശ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്രീൻ ഐലൻഡ് സൈറ്റ് പൂർണ്ണമായി പൊളിച്ചുപണിയാനും നിർമ്മാണ വിസ്തൃതി വർദ്ധിപ്പിക്കാനുമുള്ള ടൂറിസം പ്രോജക്ട്സ് കമ്പനിയുടെ അപേക്ഷ പഠനവിധേയമാക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ധനമന്ത്രാലയം അണ്ടർസെക്രട്ടറി അസീൽ അൽ-മുനൈഫിയാണ് ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് കത്തയച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ധനമന്ത്രാലയവും ടൂറിസം പ്രോജക്ട്സ് കമ്പനിയും തമ്മിൽ ഒപ്പുവെച്ചിട്ടുള്ള ലൈസൻസ് കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം. പദ്ധതിയുടെ വികസന ആവശ്യങ്ങൾ മുൻനിർത്തി നിലവിലെ നിർമ്മാണ അനുപാതത്തിൽ മാറ്റം വരുത്തണമെന്നും വിനോദസഞ്ചാര കേന്ദ്രം ആധുനിക രീതിയിൽ പുനർനിർമ്മിക്കണമെന്നുമാണ് കമ്പനിയുടെ ആവശ്യം.

നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഈ അപേക്ഷ വിശദമായി പഠിച്ച ശേഷം നഗരസഭയുടെ അന്തിമമായ അഭിപ്രായവും നിർദ്ദേശങ്ങളും ധനമന്ത്രാലയത്തെ അറിയിക്കണമെന്ന് അസീൽ അൽ-മുനൈഫി കത്തിൽ ആവശ്യപ്പെട്ടു. കുവൈത്തിന്റെ വിനോദസഞ്ചാര മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഈ നവീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!