HomeGULFസേവനങ്ങൾക്ക് പണമായി ഇടപാട് നടത്തിയ ആരോഗ്യ സ്ഥാപനം അടച്ചുപൂട്ടി

സേവനങ്ങൾക്ക് പണമായി ഇടപാട് നടത്തിയ ആരോഗ്യ സ്ഥാപനം അടച്ചുപൂട്ടി

spot_img

കുവൈത്ത് സിറ്റി: ചില വ്യാപാര പ്രവർത്തനങ്ങൾക്ക് പണമായി (Cash) ഇടപാടുകൾ നടത്തുന്നത് വിലക്കുന്ന 2026-ലെ മന്ത്രിതല ഉത്തരവ് നമ്പർ 32 ലംഘിച്ചതിനെ തുടർന്ന് ഒരു ആരോഗ്യ സ്ഥാപനം വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി.

വാണിജ്യ നിയന്ത്രണ-ഉപഭോക്തൃ സംരക്ഷണ വകുപ്പ് അടിയന്തര പരിശോധനാ സംഘവും ആഭ്യന്തര മന്ത്രാലയവും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സ്ഥാപനത്തിൽ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.നിയമനടപടികൾ സ്വീകരിച്ച ശേഷം സ്ഥാപനം ഉടൻ അടച്ചുപൂട്ടിയതായും, നിയമലംഘനങ്ങൾക്കെതിരെ കർശന പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!