HomeGULFതീവ്ര ഉഷ്ണതരംഗത്തിന് ആശ്വാസം; വാരാന്ത്യത്തിൽ കുവൈറ്റിൽ താപനില കുറയുമെന്ന് പ്രവചനം

തീവ്ര ഉഷ്ണതരംഗത്തിന് ആശ്വാസം; വാരാന്ത്യത്തിൽ കുവൈറ്റിൽ താപനില കുറയുമെന്ന് പ്രവചനം

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിലവിലുള്ള കടുത്ത ഉഷ്ണതരംഗത്തിന് താൽക്കാലിക ആശ്വാസമേകി വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. വാരാന്ത്യത്തോടെ രാജ്യത്തെ താപനിലയിൽ രണ്ട് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടാകാനാണ് സാധ്യത. വരും ദിവസങ്ങളിൽ പരമാവധി താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയായി രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് ഈ കാലയളവിൽ സാധാരണയായി അനുഭവപ്പെടാറുള്ള അന്തരീക്ഷ താപനിലയ്ക്ക് സമാനമാണ്.

അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലുള്ള ഉയർന്ന മർദ്ദമേഖല ഈ പ്രദേശത്തുനിന്ന് മാറിപ്പോകുന്നതാണ് ചൂട് കുറയാൻ പ്രധാന കാരണം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് കടുത്ത ചൂട് നിലനിർത്താൻ കാരണമായ അന്തരീക്ഷ പാളികളിലെ ഹീറ്റ് ഡോമിന്റെ പ്രഭാവം കുറയുന്നതും ഇതിന് ആക്കം കൂട്ടും. താപനിലയിൽ കുറവുണ്ടാകുമെങ്കിലും കാലാവസ്ഥ ചൂടായിത്തന്നെ തുടരുമെന്നും, എന്നാൽ നിലവിലെ ഉഷ്ണതരംഗത്തിന്റെ അത്രയും തീവ്രത ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!