HomeCommunityഅനുമോദന ചടങ്ങ് സംഘടിപ്പിച്ചു

അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

spot_img

കുവൈറ്റ് സിറ്റി: ഐസിഎഫ് ഇൻറർനാഷണൽ കൗൺസിൽ (ഐസി) ഇൻറർനാഷണൽ തലത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം (തിലാവ) സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുവൈത്ത് കൈത്താന് മദ്രസ വിദ്യാർത്ഥി അഹ്മദ് തൽഹത്തിനെ ഐസിഎഫ് ഫർവാനിയ റീജിയൻ ആദരിച്ചു.

ഐസിഎഫ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി റീജൻ പ്രസിഡണ്ട് സുബൈർ മുസ്ലിയാർ പെരുമ്പട്ട അധ്യക്ഷത വഹിചു. നാഷണൽ നേതാക്കളായ അലവി സഖാഫി, അബു മുഹമ്മദ്,ബഷീർ അണ്ടി കോട്,ഷബീർ സാസ്കോ, ഗഫൂർ വി എം, എന്നിവർ സംബന്ധിച്ചു, റീജിയൺ കമ്മിറ്റിയുടെ ഉപഹാരം കുവൈറ്റ് നാഷണൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ റീജിയൺ നേതാക്കളും കൂടി നിർവഹിച്ചു. ഫർവാനിയ റീജൻ മെൻ്റർ ശുഹൈബ് മുട്ടം മുഖ്യാതിഥിയായിരുന്നു, ഷൗക്കത്ത് പട്ടാമ്പി സ്വാഗതവും നിസാർ പാമ്പത്ത് നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!