HomeCommunityഇൻകാസ് കുവൈറ്റ് കോർ കമ്മിറ്റി യോഗം ചേർന്നു; നിരവധി പ്രവർത്തകർ അംഗത്വം സ്വീകരിച്ചു

ഇൻകാസ് കുവൈറ്റ് കോർ കമ്മിറ്റി യോഗം ചേർന്നു; നിരവധി പ്രവർത്തകർ അംഗത്വം സ്വീകരിച്ചു

spot_img

കുവൈറ്റ് സിറ്റി: കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിച്ചുകൊണ്ട് ഇൻകാസ് കുവൈറ്റിനൊപ്പം (INCAS Kuwait) ചേർന്ന് പ്രവർത്തിക്കാൻ നിരവധി ആളുകളാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന ഇൻകാസ് കുവൈറ്റ് കോർ കമ്മിറ്റി മീറ്റിംഗിൽ നിരവധി പുതിയ പ്രവർത്തകർ സംഘടനയിലേക്ക് കടന്നുവരികയും അംഗത്വം സ്വീകരിക്കുകയും ചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ. പി. ധനപാലിന്റെ ആകസ്മികമായ വിയോഗത്തിലും, കഴിഞ്ഞ ദിവസം കുവൈറ്റ് എയർപോർട്ടിൽ ഉണ്ടായ ആക്രമണത്തിൽ ദാരുണമായി മരണപ്പെട്ട മധ്യപ്രദേശ് സ്വദേശി മൻസൂറിനും യോഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ജോയിൻ സെക്രട്ടറി ജെറി ജോൺ കോശി അനുശോചന പ്രമേയം അവതരിപ്പിച്ചു പൊതുരംഗത്തും പാർലമെന്റിലും മികച്ച സംഭാവനകൾ നൽകിയ കെ.പി ധനപാലിന്റെ വേർപാട് ജനാധിപത്യ പ്രസ്ഥാനത്തിന് വലിയൊരു നഷ്ടമാണെന്ന് യോഗം വിലയിരുത്തി. പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേർന്നുകൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.സംഘടനയിലേക്ക് പുതിയതായി കടന്നുവന്ന പ്രിയപ്പെട്ട പ്രവർത്തകരായ ഹരി കെ സഞ്ജീവ് ഷഫീക്ക് ഗോവിന്ദ് അവിനാശ് മുരളി ഷമീർ സജീദ് സുരേഷ് വർഗീസ് രഞ്ജു ഗീവർഗീസ് ത്രിവർണ്ണ ഷാൾ അണിയിച്ചുകൊണ്ടാണ് ഇൻകാസ് ഭാരവാഹികൾ സ്വീകരിച്ചത്. നിലവിൽ ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, സോഷ്യൽ മീഡിയ കൺവീനർ കൂടാതെ 30 ഓളം പ്രവർത്തകർ അടങ്ങുന്ന കോർ കമ്മിറ്റിയാണ് ഇൻകാസ് കുവൈറ്റിന് നേതൃത്വം നൽകുന്നത്.

ഇന്നലെ നടന്നയോഗത്തിൽ വച്ച് വിവിധ ജില്ലാ കമ്മിറ്റി കോർഡിനേറ്റർമാരെയും പോഷക സംഘടനകളുടെ ചുമതലക്കാരെയും പ്രഖ്യാപിച്ചുജില്ലാ കമ്മിറ്റി കോഡിനേറ്റർമാരായി 1)തിരുവനന്തപുരം: ടോം പോൾ / ഔസെഫ് ലീൻ 2)കൊല്ലം: തമ്പി ലൂക്കോസ് / രഞ്ജു 3.) പത്തനംതിട്ട: ഷിജു ഓതറ / നവീൻ ജോസ് / ജിജി നൈനാൻ 4.) ആലപ്പുഴ: ഒസാമ വാഹിദ് / ശശി വലിയകുളങ്ങര 5.) കോട്ടയം: രതീഷ് കുമ്പളത്ത് / ഷൈജു എബ്രഹാം 6. )തൃശൂർ: സോഷി സോമൻ / കൃഷ്ണ പ്രസാദ് 7) പാലക്കാട്: സുനിൽ ജിത്ത് മണ്ണാർക്കാട് രതീഷ് ഏരിമറ്റത്തിൽ ഷെയ്ഖ് മുഹമ്മദ് 8.) വയനാട്: അലക്സ് മാനന്തവാടി9) കോഴിക്കോട്സുമേഷ്തിക്കോടി10)മലപ്പുറം : ദീപക് പുത്തൻപുരയിൽ11) കണ്ണൂർ മധു മാഹി*യൂത്ത് വിങ്:* അജു ആൽബർട്ട് / സുമിത് സൈമൺ*വനിതാ വിങ്:* സാറാമ്മ ജോൺഭാവി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മെമ്പർഷിപ്പ് ക്യാമ്പയിൻ പരമാവധി പ്രവർത്തകരിലേക്ക് എത്തിക്കാനും, വരും ദിവസങ്ങളിൽ വിപുലമായ കമ്മിറ്റി രൂപീകരണവുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു. താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവാസികളെ ചേർത്തുനിർത്തുക എന്നതാണ് ഇൻകാസ് കുവൈറ്റിന്റെ പ്രഥമ ലക്ഷ്യം.

സംഘടനയ്ക്കുള്ളിൽ യാതൊരുവിധ ഏകാധിപത്യ പ്രവണതകൾക്കും സ്ഥാനമുണ്ടാകില്ലെന്നും എല്ലാവരെയും തുല്യരായി കണ്ടുകൊണ്ട്, പൂർണ്ണമായ ജനാധിപത്യ സ്വഭാവത്തോടെയായിരിക്കും പ്രസ്ഥാനം മുന്നോട്ട് പോവുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി രാജ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് പ്രസ്ഥാനം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനായി എല്ലാത്തരം പിന്തുണയും പ്രവാസി മണ്ണിൽ നിന്ന് ഇൻകാസ് നൽകും. കേരളത്തിൽ അധികാരമേറ്റ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് യോഗം എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

ജനപക്ഷത്തുനിന്നുള്ള ഈ പുതിയ സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന രീതിയിലുള്ള മികച്ച പ്രവർത്തനങ്ങളായിരിക്കും വരും നാളുകളിൽ ഇൻകാസ് കുവൈറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയധികം ആളുകളെ ഒരുമിച്ച് അണിനിരത്താൻ കഴിഞ്ഞ ഇൻകാസ്, വരും നാളുകളിൽ കുവൈറ്റിന്റെ മണ്ണിൽ വലിയൊരു ജനകീയ പ്രസ്ഥാനമായി വളർന്നു പന്തലിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് യോഗത്തിൽ പങ്കെടുത്ത കമ്മിറ്റി അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്നലെ നടന്ന യോഗത്തിൽ ഇൻകാസ് ചെയർമാൻ രാജീവ്‌ നടുവിലെമുറി അധ്യക്ഷൻ ആയിരുന്നു വൈസ് ചെയർമാന്മാർ തോമസ് പള്ളിക്കൽ, ഷെറിൻ മാത്യു കൊട്ടാരം, ട്രഷറർ അലക്സ് മാത്യു പുത്തൂർ, കൺവീനർമാരായ ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുമൂട്ടിൽ എന്നിവർ സംസാരിച്ചു. ഇൻകാസ് നേതാകൾ ആയ ജയിംസ് വി കൊട്ടാരം, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, ജോൺ തോമസ് കൊല്ലകടവ്, എന്നിവർ നേതൃത്വം നൽകി.ചടങ്ങിന് ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും മീഡിയ കോർഡിനേറ്റർ മധു മാഹി നന്ദിയും രേഖപ്പെടുത്തി

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!