HomeCommunityകെ.ഡി.എൻ.എ അബ്ബാസിയ ഏരിയ ഭാരവാഹികൾ

കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ ഭാരവാഹികൾ

spot_img

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 16 ശനിയാഴ്ച വൈകുന്നേരം അബ്ബാസിയ സംസം ഹാളിൽ വച്ച് നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡണ്ട് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ഏരിയ പ്രസിഡണ്ട് തുളസീധരൻ തോട്ടക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഡി.എൻ.എ ജനറൽ സെക്രട്ടറി ശ്യാം പ്രസാദ്, അഡ്വൈസറി ബോർഡ് അംഗം കൃഷ്ണൻ കടലുണ്ടി, വുമൺസ് ഫോറം പ്രസിഡണ്ട് ലീനാർ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. 2024-25 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ഏരിയ ജനറൽ സെക്രട്ടറി ഷമീർ പി.എസ് അവതരിപ്പിച്ചു. അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത നിരീക്ഷകനായി 2026-27 കാലയളവിലേക്കുള്ള അബ്ബാസ്സിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികൾ: ഷാഫി എ.കെ (പ്രസിഡണ്ട്), മുഹമ്മദ് അബ്ദുറഹ്മാൻ (വൈസ് പ്രസിഡണ്ട്), അനുദീപ് വടക്കയിൽ (ജനറൽ സെക്രട്ടറി), ബാബു പൊയിൽ (ട്രഷറർ), സലിം ബാലുശ്ശേരി (ജോ. സെക്രട്ടറി) അബ്ബാസിയ ഏരിയയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി കൃഷ്ണൻ കടലുണ്ടി, അബ്ദുൾ റഹ്‌മാൻ എം.പി, ശ്യാം പ്രസാദ്, തുളസീധരൻ തോട്ടക്കര, ഷമീർ പി.എസ്, വിജേഷ് വേലായുധൻ, ഷിജിത്ത് കുമാർ എന്നിവരേയും അബ്ബാസിയയിൽ നിന്നുള്ള വിമണ്‍സ് ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ലീന റഹ്മാൻ, സന്ധ്യ ഷിജിത്ത്, രജിത തുളസീധരൻ, ജയലളിത കൃഷ്ണൻ, ഷഫാന ഷമീർ, ചിന്നു ശ്യാം, സ്വാതി അനുദീപ്, അഫ്സാന ഷാഫി എന്നിവരേയും ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളായി ഷാജഹാൻ, ധനീഷ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!