HomeGULFകുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു, ആളപായമില്ല; കുവൈറ്റ് ആർമി.

കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു, ആളപായമില്ല; കുവൈറ്റ് ആർമി.

spot_img

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിലേക്ക് കടന്നുവന്ന രണ്ട് ശത്രു ബാലിസ്റ്റിക് മിസൈലുകൾ സായുധ സേന വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി അറിയിച്ചു.

അംഗീകൃത സൈനിക നടപടിക്രമങ്ങൾ അനുസരിച്ചാണ് മിസൈലുകൾ തടഞ്ഞതെന്നും, സംഭവത്തിൽ ആളപായമോ വസ്തുനാശമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കുന്നതിനുമായി സായുധ സേന പൂർണ സജ്ജതയോടെയും ഉയർന്ന ജാഗ്രതയോടെയും പ്രവർത്തനം തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!