HomeCommunityകുവൈത്ത് എലത്തൂർ അസോസിയേഷൻ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

കുവൈത്ത് എലത്തൂർ അസോസിയേഷൻ ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു

spot_img

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെടുന്ന കുവൈത്ത് എലത്തൂർ അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗമായ വി. കെ. ശിഹാബിനും ഭാര്യയ്ക്കും കുവൈത്ത് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി.ഏപ്രിൽ 29-ാം തീയതി ബുധനാഴ്ച വൈകുന്നേരം ഫർവാനിയയിലെ ഗ്രീൻ പെപ്പർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്. വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കെ അധ്യക്ഷത വഹിച്ചു. ചെയർമാൻ യാക്കൂബ് എലത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി കെ. എം സ്വാഗതപ്രസംഗം നടത്തി.കെ.ഐ.ജി വൈസ് പ്രസിഡൻറ് പി. ടി. ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി.

ആശംസകൾ നേർന്ന് ഇബ്രാഹിം ടി. ടി, മുഹമ്മദ് ഇക്ബാൽ എൻ എന്നിവർ സംസാരിച്ചു. തുടർന്ന് വി. കെ. ശിഹാബ് മറുപടി പ്രസംഗം നടത്തി.ചില പ്രത്യേക സാഹചര്യങ്ങളാൽ കഴിഞ്ഞ വർഷം (2024–2025) വിതരണം ചെയ്യാൻ കഴിയാതെ പോയ, കുവൈറ്റിലെ വിദ്യാർത്ഥികളായ കെ.ഇ.എ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി / പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് മെമെന്റോകളും ക്യാഷ്‌ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.

വിജയികളായ വിദ്യാർത്ഥികളായ ഈമാൻ യാക്കൂബിന് യാക്കൂബ് എലത്തൂർ, അയിഷ സമ്രീൻന് ആലിക്കുഞ്ഞി കെ. എം, ഹഫ ഖദീജക്ക് മുഹമ്മദ് അസ്ലം, അമീൻ അബ്ദുൽ അസീസിന് വി. കെ. ശിഹാബ്, മുഹമ്മദ് നൂലിന് പി. ടി. ഷെരീഫ്, മുഹമ്മദ് ബിലാലിന് ആരിഫ് എന്നിവർ പുരസ്കാരങ്ങൾ കൈമാറി.ഇബ്രാഹിം ടി. ടി ഖിറാഅത്ത് നിർവഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ അസീസ് പരിപാടി നിയന്ത്രിച്ചു ആരിഫ് എൻ. ആർ നന്ദിപ്രസംഗം നടത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!