HomeGULFതീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ഫയർ ഫോഴ്‌സ്

തീപിടിത്തമുണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ഫയർ ഫോഴ്‌സ്

spot_img

കുവൈത്ത്സിറ്റി, ജൂലൈ 20: തീപിടിത്തമോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുതെന്നും, സുരക്ഷിതമായി കെട്ടിടത്തിൽ നിന്ന് പുറത്തുകടക്കാൻ എപ്പോഴും പടികൾ (സ്റ്റെയർകേസ്) ഉപയോഗിക്കണമെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ച ബോധവൽക്കരണ വീഡിയോയിലൂടെയാണ് ഫയർ ഫോഴ്‌സ് ഈ നിർദേശം നൽകിയത്. ലിഫ്റ്റുകളുടെ സ്ഥിരം അറ്റകുറ്റപ്പണികളും സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതും അപകടങ്ങളും തകരാറുകളും കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ലിഫ്റ്റിൽ അനുവദിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകളെയോ ഭാരമോ കയറ്റരുതെന്നും, ഇത് പെട്ടെന്നുള്ള തകരാറുകൾക്കും നിലകൾക്കിടയിൽ ലിഫ്റ്റ് കുടുങ്ങുന്നതിനും കാരണമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ലിഫ്റ്റ് ഉപയോഗിക്കുകയോ നിയന്ത്രണ ബട്ടണുകൾ ഉപയോഗിച്ച് കളിക്കുകയോ ചെയ്യുന്നത് തടയണമെന്നും മാതാപിതാക്കളോട് ഫയർ ഫോഴ്‌സ് ആവശ്യപ്പെട്ടു.ലിഫ്റ്റ് തകരാറിലായി അകത്ത് കുടുങ്ങുകയാണെങ്കിൽ പരിഭ്രാന്തരാകാതെ ശാന്തമായി തുടരുക, വാതിൽ ബലമായി തുറക്കാൻ ശ്രമിക്കരുത്, നിലകൾക്കിടയിൽ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കരുത്. പകരം, എമർജൻസി അലാറം അമർത്തി ഉടൻ 112 എന്ന ഏകീകൃത അടിയന്തര സേവന നമ്പറിലേക്ക് വിളിക്കണമെന്നും നിർദേശിച്ചു.അതുപോലെ, എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്തുക്കളോ അപകടകാരികളായ രാസവസ്തുക്കളോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ലിഫ്റ്റിൽ കൊണ്ടുപോകരുതെന്നും, ലിഫ്റ്റ് കാബിൻ വൃത്തിയായും വായുസഞ്ചാരമുള്ളതായും സൂക്ഷിക്കണമെന്നും അധികൃതർ പറഞ്ഞു.

കെട്ടിട ഉടമകളും മാനേജ്മെന്റ് സ്ഥാപനങ്ങളും അംഗീകൃത കമ്പനികളുടെയും വിദഗ്ധരുടെയും സേവനം ഉപയോഗിച്ച് ലിഫ്റ്റുകൾക്ക് കൃത്യമായ ഇടവേളകളിൽ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണമെന്നും, അസാധാരണ ശബ്ദം, കുലുക്കം, പ്രവർത്തന തകരാർ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൂർണമായും പരിഹരിക്കുന്നതുവരെ ലിഫ്റ്റ് ഉപയോഗിക്കരുതെന്നും ഫയർ ഫോഴ്‌സ് നിർദേശിച്ചു.ലിഫ്റ്റ് സംബന്ധമായ അപകടങ്ങൾ ഒഴിവാക്കാൻ ഈ സുരക്ഷാ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും, അടിയന്തര സാഹചര്യമോ ലിഫ്റ്റിൽ കുടുങ്ങുന്ന സംഭവമോ ഉണ്ടായാൽ ഉടൻ 112-ൽ ബന്ധപ്പെടണമെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് ആവർത്തിച്ച് അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!