HomeGULFകുവൈത്തിൽ ഇന്ന് അതിശക്തമായ ചൂട്; മുന്നറിയിപ്പ്

കുവൈത്തിൽ ഇന്ന് അതിശക്തമായ ചൂട്; മുന്നറിയിപ്പ്

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പം അനുഭവപ്പെടും.

വടക്ക് മുതൽ വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റ് ശക്തമാകുകയും പൊടിക്കാറ്റിന് സാധ്യതയുണ്ടാകുകയും ചെയ്യും.രാത്രിയിലും ചൂട് തുടരുമെങ്കിലും താരതമ്യേന നേരിയ ആശ്വാസം ലഭിക്കും. തീരപ്രദേശങ്ങളിൽ ഈർപ്പം നിലനിൽക്കും. രാത്രിയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!