കുവൈത്ത് സിറ്റി: ഹജ്ജ് നിർവ്വഹിക്കാൻ കുവൈത്തിൽ നിന്നും യാത്ര പോകുന്ന സംസ്ഥാന പ്രസിഡണ്ട് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉൾപ്പെടെയുള്ള ഹാജിമാർക്ക് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നൽകി. കെ എം സി സി മതകാര്യ വിംഗിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഹജ്ജ് നസ്വീഹത് ക്ലാസും അവതരിപ്പിച്ചു. കുവൈത്ത് കെ എം സി സി വൈസ് പ്രസിഡണ്ട് ഇക്ബാൽ മാവിലാടം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു.
ഹാഫിസ് ഷംസുദ്ദീൻ അൽ ഖാസിമി നസ്വീഹത് നടത്തി. കെ എം സി സി സംസ്ഥാന ഭാരവാഹികളായ റഹൂഫ് തങ്ങൾ, എം ആർ നാസർ, ബഷീർ ബാത്ത, ഗാലിബ് തങ്ങൾ പ്രസംഗിച്ചു. ഹാജിമാരായ കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് നാസർ അൽ മഷ്ഹൂർ തങ്ങൾ, ഒമ്രാൻ തങ്ങൾ, യുസുഫ് കൊത്തിക്കൽ, യഹ്‌യ കണ്ണൂർ എന്നിവർ യാത്രയയപ്പിന് നന്ദി പറഞ്ഞു. ആബിദ് അൽ ഖാസിമി ഖുർആൻ പാരായണം നടത്തി. യഹ്‌യക്കാൻ വാവാട് സ്വാഗതവും സാബിത് ചെമ്പിലോട് നന്ദിയും പറഞ്ഞു.
