HomeGULFകുറഞ്ഞ വിലായിൽ ലക്ഷ്വറി ബ്രാൻഡുകൾ; കുവൈത്തിൽ വൻ ജനപ്രീതി നേടി 'ഔട്ട്‌ലെറ്റ്' സ്റ്റോറുകൾ

കുറഞ്ഞ വിലായിൽ ലക്ഷ്വറി ബ്രാൻഡുകൾ; കുവൈത്തിൽ വൻ ജനപ്രീതി നേടി ‘ഔട്ട്‌ലെറ്റ്’ സ്റ്റോറുകൾ

spot_img

കുവൈത്ത് സിറ്റി: ലോകത്തെ പ്രമുഖ ഫാഷൻ, സ്പോർട്സ് വെയർ, പാദരക്ഷാ ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ‘ഔട്ട്‌ലെറ്റ്’ വിപണിക്ക് കുവൈത്തിൽ വൻ ജനപ്രീതി. വലിയ ബജറ്റില്ലാതെ തന്നെ അന്താരാഷ്ട്ര ബ്രാൻഡുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്ന കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ മേഖലയായി ഈ സ്റ്റോറുകൾ മാറിക്കഴിഞ്ഞു.അന്താരാഷ്ട്ര ബ്രാൻഡുകൾ വാങ്ങുക എന്ന ഉപഭോക്താക്കളുടെ താല്പര്യത്തെ ആകർഷകമായ ഓഫറുകളുമായി കൂട്ടിയിണക്കാൻ ഔട്ട്‌ലെറ്റ് എക്സിബിഷനുകൾക്ക് സാധിക്കുന്നു എന്നതാണ് ഈ മേഖലയുടെ വളർച്ചയ്ക്ക് പ്രധാന കാരണം.

ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പോലും തങ്ങളുടെ പരിമിതമായ ബജറ്റിൽ നിന്നുകൊണ്ട് മികച്ച ബ്രാൻഡുകൾ വാങ്ങാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്.പ്രമുഖ അന്താരാഷ്ട്ര-പ്രാദേശിക ബ്രാൻഡുകളുടെ ലക്ഷ്വറി ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ 50% മുതൽ 75% വരെ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ ഔട്ട്‌ലെറ്റ് സ്റ്റോറുകൾ പൊതുജനങ്ങൾക്ക് നൽകുന്നത്.

കമ്പനികളുടെ അധികം വന്ന സ്റ്റോക്കുകൾ (Surplus products), മുൻ സീസണുകളിലെ കളക്ഷനുകൾ, ലിമിറ്റഡ് എഡിഷൻ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഇത്തരത്തിൽ വൻ വിലക്കുറവിൽ വിൽക്കുന്നത്. ഒറിജിനൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ തന്നെ ഇവ ലഭ്യമാകുന്നു എന്നത് കുവൈത്തിലെ ഷോപ്പിങ് പ്രേമികൾക്കിടയിൽ ഈ സ്റ്റോറുകളുടെ സ്വീകാര്യത ഇരട്ടിയാക്കുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!