HomeCommunityകുവൈറ്റ് ദേശീയ ടീമിന്റെ സെലക്ഷൻ നടപടികൾ ആരംഭിച്ചു

കുവൈറ്റ് ദേശീയ ടീമിന്റെ സെലക്ഷൻ നടപടികൾ ആരംഭിച്ചു

spot_img

ജൂൺ 22 മുതൽ 27 വരെ ജമ്മുകാശ്മീറിൽ നടക്കുന്ന 39 ആമത് സീനിയർ 28 മത് ജൂനിയർ എന്നീ കാറ്റഗറികളിലെ ദേശീയ വടംവലി മത്സരത്തിനുള്ള കുവൈറ്റ് എൻആർഐ ടീമിന്റെ സെലക്ഷൻ നടപടികൾ ജൂൺ ആറിന് അബ്ബാസിലെ ഭവൻസ് ടഗ് ഓഫ് വാർ ക്ലബ്ബിൽ ആരംഭിച്ചു ഭവൻസ് സ്കൂൾ പ്രിൻസിപ്പൽ ശ്രീ ആനന്ദ് വിക്ടർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കുവൈറ്റ് എൻആർഐ ടഗ് ഓഫ് വാർ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ഡികെ ദിലീപ് ആശംസകൾ നേർന്നു.

13 15 17 19 എന്നീ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയുള്ള ടീമുകളാണ് കുവൈറ്റിനെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് കുവൈറ്റ് എൻആർഐ ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ബാബുജി ബത്തേരിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റിയും കോച്ചിംഗ് ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായ ഡോക്ടർ മുരുകയ്യനും ചേർന്നുള്ള വിദഗ്ധസമിതിയാണ് ടീമിനെ തിരഞ്ഞെടുക്കുന്നത് ദേശീയ മത്സരത്തിൽ മികച്ച പ്രകടനം പുലർത്തുന്നവർക്ക് സെപ്റ്റംബറിൽ സൗത്താഫ്രിക്കയിൽ നടക്കുന്ന ലോക വടംവലി മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും എന്ന് ജോയിന്റ് സെക്രട്ടറി ജിനു കെ എബ്രഹാം അറിയിച്ചു. കുവൈത്തിലെ വിവിധ ടാഗ് ഓഫ് വാർ ക്ലബ്ബുകളുടെ കായിക താരങ്ങളും പ്രതിനിധികളും കൂടാതെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർവീന്ദർ സിംഗ് വിവിധ കായിക പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷൻ ചീഫ് എഡിറ്റർ ശ്രീമതി ഉഷാ ദിലീപ് നന്ദി രേഖപ്പെടുത്തി

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!