HomeGULFകുവൈത്തിൽ പ്രവാസികളുടെ തസ്തികയും വിദ്യാഭ്യാസ യോഗ്യതയും തിരുത്താനുള്ള പുതിയ നിയമം പ്രാബല്യത്തിൽ

കുവൈത്തിൽ പ്രവാസികളുടെ തസ്തികയും വിദ്യാഭ്യാസ യോഗ്യതയും തിരുത്താനുള്ള പുതിയ നിയമം പ്രാബല്യത്തിൽ

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകളും തൊഴിൽ തസ്തികകളും ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ മന്ത്രിതല സർക്കുലർ ജൂൺ 2 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. കുവൈത്തിലെ തൊഴിൽ വിപണി നവീകരിക്കുന്നതിനും, തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രൊഫഷണൽ വർഗ്ഗീകരണവും അവർ തൊഴിൽസ്ഥലത്ത് ചെയ്യുന്ന യഥാർത്ഥ ജോലിയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി മാൻപവർ അതോറിറ്റി നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

തൊഴിൽ വിപണിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ വഴക്കമുള്ള ഒരു നിയന്ത്രണ സംവിധാനം ഒരുക്കുകയാണ് പുതിയ സർക്കുലറിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി ജീവനക്കാരുടെ അക്കാദമിക് യോഗ്യതകളും അവർ വഹിക്കുന്ന തസ്തികകളും തമ്മിൽ കൃത്യമായ പൊരുത്തം ഉറപ്പാക്കുന്നതിലൂടെ തൊഴിൽ രംഗത്തെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

പ്രവാസികൾ നിലവിൽ ചെയ്യുന്ന ജോലിയുടെ യഥാർത്ഥ സ്വഭാവവുമായി ഒത്തുപോകുന്നതാണെന്ന് തെളിയിക്കപ്പെട്ടാൽ, അവരുടെ ഔദ്യോഗിക രേഖകളിലെ വിദ്യാഭ്യാസ യോഗ്യതയോ തൊഴിൽ വിഭാഗമോ തിരുത്താൻ ഈ പുതിയ നിയമം അനുവാദം നൽകുന്നുണ്ട്. യോഗ്യതകളും തൊഴിലുകളും കൂടുതൽ കൃത്യമായും ഫലപ്രദമായും നിരീക്ഷിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള കർശനമായ നടപടിക്രമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിട്ടായിരിക്കും ഈ തിരുത്തലുകൾ അനുവദിക്കുകയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!