HomeCommunityമന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ ഓഐസിസി കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ ഓഐസിസി കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ദുർഭരണത്തിനെതിരെ വിധിഴെയുതിയ കേരളത്തിൽ യുഡിഫ് ചരിത്രവിജയം നേടിയ കോഴിക്കോട് ജില്ലക്ക് പുതിയ മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാത്തതിൽ ഓഐസിസി കുവൈത്ത് കോഴിക്കോട് ജില്ല കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

പ്രതികൂല സാഹചര്യങ്ങൾ മറികടന്നു ആകെയുള്ള 13 സീറ്റുകളിൽ 12 എണ്ണവും നേടിയ കോഴിക്കോട് ജില്ലയിൽ നിന്നും ഒരു ജനപ്രതിനിധിയെപോലും കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും മുസ്‌ലിം ലീഗിൽ നിന്നും മന്ത്രിസഭയിലേക്ക് നിർദേശിക്കപ്പെട്ടിട്ടില്ല. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്കും സംഘടന പ്രവർത്തനങ്ങൾക്കും ഇത്തരം തീരുമാനങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ജില്ല ഭാരവാഹികളായ പ്രസിഡന്റ് ശിവദാസൻ പിലാക്കാട്ട്, ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!