HomeGULFസാഹെൽ ആപ്പിൽ പുതിയ സിവിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സേവനവുമായി PACI

സാഹെൽ ആപ്പിൽ പുതിയ സിവിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സേവനവുമായി PACI

spot_img

കുവൈറ്റ് സിറ്റി: പൊതുജനങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ‘സാഹെൽ’ ആപ്ലിക്കേഷൻ വഴി പുതിയ സിവിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സേവനത്തിന് തുടക്കം കുറിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഡിജിറ്റലായി ലഭ്യമാകുന്ന ഈ സർട്ടിഫിക്കറ്റ്, ഔദ്യോഗിക ആവശ്യങ്ങൾക്കായി വ്യക്തികളുടെ സിവിൽ രജിസ്ട്രേഷൻ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിനായി ഉപയോഗിക്കാവുന്നതാണ്.

സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ഭരണനിർവ്വഹണ നടപടികൾ ലളിതമാക്കുന്നതിനുമാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. സാഹെൽ പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗിക രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നത് വഴി ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാൻ സാധിക്കും. ഡിജിറ്റൽ ഗവേണൻസ് രംഗത്ത് കുവൈറ്റ് നടപ്പിലാക്കിവരുന്ന വൻ മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!