HomeCommunityയുഡിഎഫ് വിജയം കൃത്യമായി പ്രവചിച്ചു; കെഎംസിസി ഒറ്റപ്പാലം മണ്ഡലം മത്സരത്തിൽ മുഹമ്മദ് അറഫാത്ത് വിജയിയായി

യുഡിഎഫ് വിജയം കൃത്യമായി പ്രവചിച്ചു; കെഎംസിസി ഒറ്റപ്പാലം മണ്ഡലം മത്സരത്തിൽ മുഹമ്മദ് അറഫാത്ത് വിജയിയായി

spot_img

കുവൈറ്റ് സിറ്റി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയം മുൻകൂട്ടി പ്രവചിക്കാൻ കുവൈറ്റ് കെഎംസിസി ഒറ്റപ്പാലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രവചന മത്സരം ആവേശകരമായി സമാപിച്ചു. യുഡിഎഫ് സ്വന്തമാക്കിയ **102** എന്ന മാജിക് നമ്പർ കൃത്യമായി പ്രവചിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ മുഹമ്മദ് അറഫാത്ത് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളിൽ നിന്നും ആറുപേരാണ് 102 എന്ന സീറ്റ് നില കൃത്യമായി പ്രവചിച്ചത്. തുടർന്നാണ് വിജയിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തിയത് കുവൈത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരനായ മുഹമ്മദ് അറഫാത്ത് കുവൈത്ത് കെഎംസിസി മെഡിക്കൽ വിംഗ് കൺവീനറാണ് യുഡിഎഫിന്റെ ഉജ്ജ്വല വിജയം പ്രവാസി സമൂഹത്തിനിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചത്.

വിജയിയെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ കുവൈറ്റ് കെഎംസിസി സംസ്ഥാന ആക്ടിങ് സെക്രട്ടറി **അബ്ദുൾ സലാം പട്ടാമ്പി**, കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് **അഷറഫ് അപ്പക്കാടൻ**, ജില്ലാ വൈസ് പ്രസിഡന്റ് **ആബിദ് തൊട്ടര** എന്നിവർ സംബന്ധിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മണ്ഡലം കമ്മറ്റി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.വിജയിയായ മുഹമ്മദ് അറഫാത്തിന് മണ്ഡലം കമ്മറ്റിയുടെ പ്രത്യേക അഭിനന്ദനങ്ങളും ഭാരവാഹികൾ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!