HomeGULFപ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം ; കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 5.55% ഉയർച്ച

പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം ; കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 5.55% ഉയർച്ച

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജൂൺ അവസാനത്തോടെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പ നിരക്ക്) 2.19 ശതമാനം വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാന ചെലവ് മേഖലകളിലുണ്ടായ വിലവർദ്ധനവാണ് പ്രതിമാസ സൂചികയെ സ്വാധീനിച്ചത്.

ഭക്ഷണം, ആരോഗ്യം, വസ്ത്രങ്ങൾ, വിദ്യാഭ്യാസം, ഇതര വസ്തുക്കളും സേവനങ്ങളും എന്നിവയുടെ നിരക്കിലുണ്ടായ വർദ്ധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻ പ്രധാന കാരണമായത്.വിവിധ മേഖലകളിലെ പ്രധാന മാറ്റങ്ങൾഭക്ഷണവും പാനീയങ്ങളും: വാർഷിക നിരക്കിൽ ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയത് ഈ മേഖലയിലാണ് — 5.55%. (മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 0.18% വർദ്ധനവ്).ഇതര വസ്തുക്കളും സേവനങ്ങളും: 5.8% വർദ്ധനവ്.ഗതാഗതം: 4.83% ഉയർന്ന വർദ്ധനവ്.വിനോദവും സംസ്‌കാരവും: 1.13% വർദ്ധനവ്.

വീട്ടുപകരണങ്ങളും പരിപാലനവും: 1.11% വർദ്ധനവ്.ആരോഗ്യം, വാർത്താവിനിമയം: 1.03% വീതം വർദ്ധനവ്.വിദ്യാഭ്യാസം: 1.02% വർദ്ധനവ്.വസ്ത്രങ്ങളും പാദരക്ഷകളും: 0.89% വർദ്ധനവ്.ഹോട്ടലുകളും റെസ്റ്റോറന്റുകളും: 0.22% വർദ്ധനവ്.പാർപ്പിട സേവനങ്ങൾ: 0.16% വർദ്ധനവ്.പുകയില ഉൽപന്നങ്ങൾ: മാറ്റമില്ലാതെ തുടരുന്നു.ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കിയുള്ള കുവൈറ്റിലെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.43 ശതമാനമാണെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ വ്യക്തമാക്കുന്നു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!