HomeGULFസൽമിയയിലേക്കുള്ള ഫോർത് റിങ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 7 വരെ തുടരും

സൽമിയയിലേക്കുള്ള ഫോർത് റിങ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; ഓഗസ്റ്റ് 7 വരെ തുടരും

spot_img

കുവൈത്ത് സിറ്റി: സൽമിയ ഭാഗത്തേക്കുള്ള ഹുസൈൻ ബിൻ അലി അൽ റൂമി റോഡ് (നാലാം റിങ് റോഡ്) ഭാഗികമായി അടയ്ക്കുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.എയർപോർട്ട് റോഡ് (55)-ഉം നാലാം റിങ് റോഡും ചേരുന്ന മേൽപ്പാലം മുതൽ റിയാദ് റോഡ് (കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡ്) ജംഗ്ഷൻ വരെ, സൽമിയ ഭാഗത്തേക്കുള്ള പാതയാണ് അടച്ചിടുക.

അതേസമയം, ജഹ്റയിൽ നിന്ന് സൽമിയയിലേക്ക് എയർപോർട്ട് റോഡ് (55) വഴി വരുന്ന വാഹനങ്ങൾക്ക് യാത്ര തുടരാനാകും എന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.ഗതാഗത നിയന്ത്രണം 2026 ജൂൺ 28 (ഞായർ) മുതൽ 2026 ഓഗസ്റ്റ് 7 (വെള്ളി) വരെ നിലവിലുണ്ടാകും. വാഹനയാത്രികർ ബദൽ മാർഗങ്ങൾ ഉപയോഗിക്കാനും ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!