കുവൈത്ത് സിറ്റി ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഫർവാനിയ യൂണിറ്റ് കൺവീനർ വർഗീസ് ഐസക് ന് യാത്രയയപ്പ് നൽകി. അബ്ബാസിയ സ്രോതസ്സ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ. ജെ. പി. എസ്സ് പ്രസിഡൻറ് ബിനിൽ ടി.ഡി. ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിൽ, വൈസ് പ്രസിഡൻറ് തമ്പി ലൂക്കോസ്,ജയൻ സദാശിവൻ, ഡോ. സുബു തോമസ്, രാജു വർഗീസ്, ഷാജി സാമുവൽ, ശശികുമാർ കർത്താ, വനിതാ വേദി ട്രഷർ രഞ്ജന ബിനിൽ, സെക്രട്ടറി ഗിരിജ അജയ്,അബ്ബാസിയ യൂണിറ്റ് കൺവീനർ ടൈറ്റസ് വർഗീസ്, മങ്കഫ് യൂണിറ്റ് കൺവീനർ നൈസാം റാവുത്തർ, ഫർവാനിയ ജോ. കൺവീനർ അനീഷ് അനിൽകുമാർ, ശ്രീലക്ഷ്മി ഷീല, അനി ബാബു, ജോയിക്കുട്ടി തോമസ്, ജോയി നല്ലില, സജിമോൻ തോമസ്,ആശ മോഹൻ, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ അജയ് നായർ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു.
യാത്രയയപ്പ് നൽകി
GULF
INTERNATIONAL
