HomeGULFകുവൈത്തിൽ ആദ്യമായി 'സൂട്ടി ഗൾ' പക്ഷിയെ കണ്ടെത്തി; സമുദ്ര പരിസ്ഥിതി ആരോഗ്യകരമെന്നതിന്റെ തെളിവെന്ന് അധികൃതർ

കുവൈത്തിൽ ആദ്യമായി ‘സൂട്ടി ഗൾ’ പക്ഷിയെ കണ്ടെത്തി; സമുദ്ര പരിസ്ഥിതി ആരോഗ്യകരമെന്നതിന്റെ തെളിവെന്ന് അധികൃതർ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിന്റെ സമുദ്ര പരിസ്ഥിതി ചരിത്രത്തിൽ ആദ്യമായി അപൂർവ്വ ഇനത്തിൽപ്പെട്ട കടൽപക്ഷിയായ ‘സൂട്ടി ഗൾ’ (Sooty Gull / ശാസ്ത്രീയ നാമം: Larus hemprichii) പക്ഷിയെ കണ്ടെത്തി. കുവൈത്ത് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി വക്താവ് ശൈഖ അൽ-ഇബ്രാഹിം ആണ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ഒമർ അൽ-ഷഹീൻ, അബ്ദുറഹ്മാൻ അൽ-സർഹാൻ, ഹമൂദ് അൽ-ഷൈജി എന്നിവരടങ്ങുന്ന അതോറിറ്റിയുടെ പ്രത്യേക നിരീക്ഷണ സംഘമാണ് പക്ഷിയെ കണ്ടെത്തിയത്.

സാധാരണയായി തെക്കൻ അറേബ്യൻ ഗൾഫ് മേഖലകളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാൻ സുൽത്താനേറ്റ്, തെക്കൻ പാകിസ്ഥാൻ, കിഴക്കൻ ആഫ്രിക്കൻ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഈ പക്ഷികൾ കാണപ്പെടാറുള്ളത്. ചെങ്കടലിലെയും യുഎഇ, ഒമാൻ, യെമൻ, കിഴക്കൻ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെയും ചില ദ്വീപുകളിലും തീരങ്ങളിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. കുവൈത്തിൽ ഇതിനുമുമ്പ് ഈ പക്ഷിയെ ദൃശ്യമായിട്ടില്ല.

ചത്ത മീനുകളെയാണ് ‘സൂട്ടി ഗൾ’ പക്ഷികൾ പ്രധാനമായും ആഹാരമാക്കുന്നത്. അതോടൊപ്പം മറ്റ് കടൽപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും, ചെറിയ കടലാമകളെയും ഇവ ഭക്ഷണമാക്കാറുണ്ട്. അപൂർവ്വമായ ഈ പക്ഷിയുടെ കുവൈത്തിലെ സാന്നിധ്യം രാജ്യത്തെ സമുദ്ര പരിസ്ഥിതി അതീവ ആരോഗ്യകരവും ജൈവവൈവിധ്യ സമ്പന്നവുമാണ് എന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ശൈഖ അൽ-ഇബ്രാഹിം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!