HomeGULFടെലിഫോൺ എക്സ്ചേഞ്ചുകളിൽ അറ്റകുറ്റപ്പണി: കുവൈറ്റിൽ വാർത്താവിനിമയ സേവനങ്ങളിൽ തടസ്സത്തിന് സാധ്യത

ടെലിഫോൺ എക്സ്ചേഞ്ചുകളിൽ അറ്റകുറ്റപ്പണി: കുവൈറ്റിൽ വാർത്താവിനിമയ സേവനങ്ങളിൽ തടസ്സത്തിന് സാധ്യത

spot_img

കുവൈറ്റ് സിറ്റി: വാർത്താവിനിമയ ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെയും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി രാജ്യത്തെ പ്രധാന ടെലിഫോൺ എക്സ്ചേഞ്ചുകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ കുവൈറ്റ് വാർത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു.

വരുന്ന ദിവസങ്ങളിൽ ഘട്ടംഘട്ടമായാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക.ഷുവൈഖ് ടെലിഫോൺ എക്സ്ചേഞ്ചിലാണ് ആദ്യഘട്ട അറ്റകുറ്റപ്പണികൾ നടക്കുക. തുടർന്ന് ജൂലൈ 29 ബുധനാഴ്ച അർദ്ധരാത്രി 12:00 മണി മുതൽ പുലർച്ചെ 6:00 മണി വരെ സുറ എക്സ്ചേഞ്ചിലും നവീകരണ പ്രവർത്തനങ്ങൾ നടക്കും.

ഈ സമയപരിധിയിൽ മേഖലയിലെ ടെലിഫോൺ, ടെലികോം സേവനങ്ങളിൽ താത്കാലിക തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും, ഉപഭോക്താക്കൾ സമയക്രമം മുൻകൂട്ടി കണക്കാക്കി സഹകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ശൃംഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പതിവ് നവീകരണ പരിപാടിയുടെ ഭാഗമാണിതെന്ന് വ്യക്തമാക്കിയ മന്ത്രാലയം, സാങ്കേതിക സംഘത്തിന്റെ പ്രവർത്തനങ്ങളോട് പൗരന്മാരും പ്രവാസികളും കാണിക്കുന്ന സഹകരണത്തിന് നന്ദിയും അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!