HomeCommunityവോയ്സ് കുവൈത്ത് മെയ്ദിന രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

വോയ്സ് കുവൈത്ത് മെയ്ദിന രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

spot_img

കുവൈത്ത് സിറ്റി : ഒരു ജീവനു വേണ്ടി ഒരു തുള്ളി രക്തം എന്ന ആശയവുമായി വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷനും ( വോയ്സ് കുവൈത്ത് ) ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും ( ബി.ഡി.കെ കുവൈത്ത് ) സംയുക്തമായി മഹാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോക തൊഴിലാളി ദിനമായ മെയ് 1ന് ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് സംഘടിപ്പിച്ച മഹാ രക്തദാന ക്യാമ്പ് വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗർഷോം ഇന്റർനാഷണൽ അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ മനോജ് മാവേലിക്കര രക്തദാന സന്ദേശം നൽകി. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം, ബി.ഡി.കെ ജോയിന്റ് കൺവീനർ നളിനാക്ഷൻ ഒളവറ, ബി.ഡി.കെ ഫൈനാൻസ് കോർഡിനേറ്റർ രാജൻ തോട്ടത്തിൽ, പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു , പത്തനംതിട്ട ജില്ലാ അസോസിയേഷൻ വനിതാവേദി ചെയർപേഴ്സൺ റജീന ലത്തീഫ് എന്നിവർ രക്തദാന ക്യാമ്പ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെന്ന് ആശംസ പ്രസംഗത്തിൽ സൂചിപ്പിച്ചു.

തുടർന്ന് വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, വോയ്സ് വൈസ് പ്രസിഡന്റ് ഗിരീഷ്.ജി.ഗോപൻ, വോയ്സ് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ്, വോയ്സ് ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, വോയ്സ് അബ്ബാസിയ യൂനിറ്റ് കൺവീനർ റെജി.ടി.കെ, വോയ്സ് സിറ്റി യൂനിറ്റ് സെക്രട്ടറി സതീഷ് കുമാർ.സി.ടി,വോയ്സ് സാൽമിയ യൂനിറ്റ് കോർഡിനേറ്റർ സുമലത.എസ്,ഫിൻതാസ് യൂനിറ്റ് പ്രതിനിധി അതുൽ തുളസി, വോയ്സ് വനിതാവേദി ആർട്സ് സെക്രട്ടറി അമ്പിളി ഗിരീഷ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ രക്തം നൽകിയവർക്ക് വോയ്സ് കുവൈത്തിന്റെയും ബി.ഡി.കെ കുവൈത്തിന്റെയും ഭാരവാഹികൾ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ മീഡിയ കൺവീനർ ജയൻ സദാശിവൻ വോയ്സ് കുവൈത്തിനുളള പ്രശംസാപത്രം വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രന് കൈമാറി.

വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, വനിതാവേദി ഭാരവാഹികൾ,വിവിധ യൂനിറ്റ് ഭാരവാഹികളും ചേർന്ന് രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. രക്തദാതാക്കൾക്ക് വോയ്സ് കുവൈത്ത് ലഘുഭക്ഷണങ്ങൾ വിതരണം ചെയ്തു.വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ജനറൽ കൺവീനർ നിതിൻ.ജി.മോഹനൻ സ്വാഗതവും, ബി.ഡി.കെ ഭാരവാഹികൾക്കും,വോളണ്റ്റിയർമാർക്കും,ആരോഗ്യ പ്രവർത്തകർക്കും, രക്തദാതാക്കൾക്കും വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് നന്ദി പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!