കുവൈത്ത് സിറ്റി: 2026-ലെ 12-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് (IDY-2026) കുവൈറ്റിൽ ജൂൺ 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ യോഗ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
യോഗയുടെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ പ്രധാന പരിപാടി ജൂൺ 20 ശനിയാഴ്ച സാൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.കുവൈറ്റിലെ വിവിധ സമൂഹങ്ങളെയും യോഗാസക്തരെയും ഒന്നിപ്പിക്കുന്ന ഈ ആഘോഷത്തിൽ നിരവധി യോഗ സെഷനുകളും ആരോഗ്യബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി എല്ലാവരെയും പരിപാടികളിൽ പങ്കെടുക്കാൻ എംബസി ക്ഷണിച്ചു.

