HomeGULFട്രംപിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം വന്‍ പൂഴ്‌ത്തി വയ്‌പ് നടത്തിയെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍...

ട്രംപിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം വന്‍ പൂഴ്‌ത്തി വയ്‌പ് നടത്തിയെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍ രംഗത്ത്

spot_img

വാഷിങ്ടണ്‍: ആധുനിക ചരിത്രത്തില്‍ ഒരു ഭരണാധികാരികയുടെ ചെയ്‌തികള്‍ മറച്ച് വയ്ക്കാന്‍ കൂട്ടുനിന്ന ഭരണകൂടമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റേത് എന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍ രംഗത്ത്. ട്രംപ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പൂഴ്‌ത്താന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചു എന്നാണ് ആരോപണം.

കഴിഞ്ഞ വര്‍ഷം പാസാക്കിയ സുതാര്യ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ജെഫ്രി എപ്‌സ്റ്റയിന്‍ എന്ന കുപ്രസിദ്ധ ലൈംഗികകുറ്റവാളിയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് പേജുള്ള ഫയലുകളാണ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ട്രംപിനെതിരെ 2019ല്‍ ഒരു സ്‌ത്രീ നല്‍കിയ പരാതി ഇതിലില്ലെന്ന് ഔദ്യോഗിക ടെലിവിഷനായ എന്‍പിആര്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ട്രംപ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിക്കുന്നു. തന്നെ അപമാനിക്കാനാണ് നീതിന്യായ വകുപ്പ് എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത് വിട്ടതെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍ എപ്‌സ്റ്റീന്‍ ഫയലിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ സൂചകങ്ങളും ക്രമനമ്പരും അനുസരിച്ച് എഫ്ബിഐ ഏജന്‍റുമാര്‍ നാല് തവണ പരാതിക്കാരിയുമായി അഭിമുഖം നടത്തുകയും അതില്‍ നിന്നാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയതെന്നുമാണ് എന്‍പിആറിന്‍റെ വെളിപ്പെടുത്തല്‍.

പെണ്‍കുട്ടിയുടെ ഒരു ആരോപണം മാത്രമാണ് പൊതുവിടത്തില്‍ ലഭ്യമായിട്ടുള്ളത്. ഇതാകട്ടെ എപ്‌സ്റ്റീന് എതിരെയുള്ളതുമാണ്. മറ്റ് മൂന്ന് സമഗ്ര റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ഏതാണ്ട് അന്‍പത് പേജുവരുന്ന കുറിപ്പുകളും നീതിന്യായ വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. ന്യൂയോര്‍ക്ക് ടൈംസും കേബിള്‍ നെറ്റ് വര്‍ക്ക് ആയ എംഎസ് നൗവും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പൂഴ്‌ത്തി വയ്‌പാണിത്. ഇതിന് ഉത്തരം കിട്ടിയേ തീരൂവെന്നും ഡെമോക്രാറ്റ് ഹൗസ് ഓവര്‍ സൈറ്റ് സമിതി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയില്‍ പറയുന്നു. പരാതിക്കാരിയായ സ്‌ത്രീ, ലൈംഗികക്കുറ്റങ്ങള്‍ ആരോപിച്ച് എപ്സ്റ്റീനെ അറസ്റ്റ് ചെയ്‌തതിന് തൊട്ടുപിന്നാലെ 2019ലാണ് ആദ്യം സര്‍ക്കാരിനെ സമീപിച്ചത്.

എപ്സ്റ്റീന്‍ പിന്നീട് തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. തനിക്ക് പതിമൂന്ന് മുതല്‍ 15 വരെ പ്രായമുള്ള എണ്‍പതുകളുടെ മധ്യത്തിലാണ് തന്നെ ട്രംപ് പീഡിപ്പിച്ചതെന്നും അവര്‍ ആരോപിക്കുന്നു.പൊതു ഡാറ്റാബേസിലെ 2025 ലെ എഫ്ബിഐ രേഖയിൽ ആരോപണം വിവരിക്കുന്നുണ്ടെങ്കിലും അതിന്‍റെ വിശ്വാസ്യതയെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ ഉൾപ്പെടുത്തിയിട്ടില്ല. 2019 ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ നടത്തിയ തുടർ അഭിമുഖങ്ങളിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സൂചികകൾ പറയുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!