HomeCommunityലോകകപ്പ് ഫുട്ബോൾ ദിനം ആചരിച്ചു

ലോകകപ്പ് ഫുട്ബോൾ ദിനം ആചരിച്ചു

spot_img

കുവൈത്തിലെ പ്രശസ്ത അക്കാദമി ആയ ഇന്റർനാഷണൽ അക്കാഡമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുരുന്നുകൾക്കായി ലോകകപ്പ് ഫുട്ബോൾ ദിനം ആചരിച്ചു ഐഎസിയുടെ സമ്മർ ക്യാമ്പിന്റെ ഭാഗമായി നടന്ന ലോകകപ്പ് ഫുട്ബോൾ ദിന ആഘോഷം പൂർണമായും കുട്ടികളുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ പ്രത്യേക ഫുട്ബോൾ ആഘോഷ പരിപാടിയായിരുന്നു.

പ്രശസ്ത കായിക പ്രവർത്തകനും കോച്ചും ഫുട്ബോൾ നിരീക്ഷകനുമായ ശ്രീ മൻസൂർ കുന്നത്തേരി ആയിരുന്നു മുഖ്യാതിഥി മൂന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾ സ്വന്തം പ്രയത്നം കൊണ്ട് സംഘടിപ്പിച്ച പരിപാടി കളിയും പാട്ടും മത്സരങ്ങളും വിവിധ ഫുട്ബോൾ അനുബന്ധ പരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു സ്ഥിരം കണ്ടുവരുന്ന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി മികവുറ്റ ഒരു പരിപാടി സംഘടിപ്പിക്കാൻ സാധിച്ച കുട്ടികളെ മുഖ്യാതിഥി വളരെയധികം അഭിനന്ദിച്ചു .

ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ മത്സരിച്ച് പങ്കെടുത്ത വിവിധതരം ഫുട്ബോൾ ലോകവപ്പുമായി ബന്ധിപ്പിക്കുന്ന പരിപാടികളും മത്സരങ്ങളും ചടങ്ങിന് വ്യത്യസ്തമാക്കി അബ്ബാസിയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന സമ്മർ ക്യാമ്പിനോട് അനുബന്ധിച്ചാണ് കുട്ടികൾ ഒത്തുചേർന്ന് ലോകകപ്പ് ദിനം ആചരിച്ചത് പരിപാടിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!