HomeARTICLESകിയ കാരെൻസ് ക്ലാവിസ് ഇവി വാങ്ങാൻ പണമാണോ പ്രശ്‌നം? ബാറ്ററി വാടകയ്‌ക്കെടുത്ത് കുറഞ്ഞ പ്രാരംഭവിലയിൽ വാങ്ങാം

കിയ കാരെൻസ് ക്ലാവിസ് ഇവി വാങ്ങാൻ പണമാണോ പ്രശ്‌നം? ബാറ്ററി വാടകയ്‌ക്കെടുത്ത് കുറഞ്ഞ പ്രാരംഭവിലയിൽ വാങ്ങാം

spot_img

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ തങ്ങളുടെ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ ഇലക്ട്രിക് കാറായ കിയ കാരെൻസ് ക്ലാവിസ് ഇവിക്കായി ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഫിനാൻസ് പ്രോഗ്രാം അവതരിപ്പിച്ചു. കാർ സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടും, സാമ്പത്തിക പ്രശ്‌നം കാരണം വാങ്ങാൻ മടിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് ഇത്. ഇലക്ട്രിക് വാഹന (EV) സ്വീകാര്യത ത്വരിതപ്പെടുത്താനും ഇവി ഉടമസ്ഥാവകാശം കൂടുതൽ പേരിലെത്തിക്കാനും BaaS പ്രോഗ്രാം സഹായിക്കുമെന്നാണ് കമ്പനിയുടെ അനുമാനം.

എന്താണ് ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം?

ഇലക്‌ട്രിക് കാറുകൾ വാങ്ങുന്നവർക്ക് കുറഞ്ഞ പ്രാരംഭവിലയിൽ തന്നെ സ്വന്തമാക്കാവുന്ന ധനസഹായ മാതൃകയായി ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാമിനെ പറയാം. ബാറ്ററി വാടകയ്‌ക്ക് ഉപയോഗിക്കാവുന്ന സംവിധാനമാണ് BaaS. വാഹനം വാങ്ങുമ്പോൾ ബാറ്ററിയുടെ തുക കുറച്ച് വാങ്ങാം. ഇത് ഇഷ്‌ട്ടപ്പെട്ട വാഹനത്തിന്‍റെ പ്രാരംഭവില കുറയ്‌ക്കും. എന്നാൽ ബാറ്ററി ഉപയോഗപ്പെടുത്താൻ കിലോമീറ്ററിന് അനുസരിച്ച് ഒരു നിശ്ചിത തുക വാടകയായി നൽകണം.2026 മെയ് മാസത്തിലാണ് കിയ കാരൻസ് ക്ലാവിസ് ഇവിക്കായി ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാം ആരംഭിച്ചത്. കിലോമീറ്ററിന് 3.3 രൂപ വാടക നിരക്കിലാണ് ഈ പ്രോഗ്രാമിന് കീഴിൽ ബാറ്ററി ലഭ്യമാവുക.

ഉദാഹരണത്തിന് കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ സ്റ്റാൻഡേർഡ് ബാറ്ററി പായ്‌ക്കിന് 17.99 ലക്ഷം രൂപയാണ് വില. എന്നാൽ BaaS ഫിനാൻസ് പ്രോഗ്രാമിന് കീഴിൽ ബാറ്ററി ഇല്ലാതെ 12.84 ലക്ഷം രൂപയ്‌ക്ക് കാർ വാങ്ങാം. എന്നാൽ ബാറ്ററി വാടകയ്‌ക്കെടുക്കുമ്പോൾ ഒരു കിലോമീറ്ററിന് ₹3.3 ബാറ്ററി വാടക നൽകണം. വാങ്ങുമ്പോഴുള്ള പ്രാരംഭവില കുറയുമെന്നതാണ് ഇതിലെ പ്രധാന ആകർഷണം.

കിയ ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം: പ്രധാന സവിശേഷതകൾ

ഉപഭോക്താക്കൾക്ക് ഇരട്ട-വായ്‌പ ഓപ്ഷനുകൾ ലഭ്യമാക്കുന്നതിനായി കമ്പനി ICICI ബാങ്ക്, HDFC ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസെർവ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന് കീഴിൽ, ചേസിസിനും ബാറ്ററിക്കും പ്രത്യേക വായ്‌പകൾ ലഭിക്കും. 51,520 രൂപ മുതൽ ഡൗൺ പേയ്‌മെന്‍റിലുള്ള ഫിനാൻസ് പ്ലാനുകൾ ലഭ്യമാണ്.മാത്രമല്ല, പ്രോഗ്രാമിന് കീഴിൽ പണമടയ്‌ക്കാൻ ഉപയോക്താക്കൾക്ക് കൂടുതൽ സമയവും ലഭിക്കും. ഉപഭോക്താക്കൾക്ക് ബാറ്ററിയില്ലാതെ കാറിന്‍റെ ബോഡി മാത്രം വാങ്ങാൻ 60 മാസം വരെയും, ബാറ്ററി ഘടകത്തിന് 96 മാസം വരെയും കാലാവധി ലഭിക്കും. താങ്ങാവുന്ന പ്രാരംഭ വിലയും കുറഞ്ഞ സാമ്പത്തിക ഭാരവും ആണ് കിയയുടെ ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാമിനെ സവിശേഷമാക്കുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!