കുവൈത്ത്സിറ്റി: സെൻട്രൽ ജയിലിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ രണ്ട് ഈജിപ്ത്യൻ പൗരന്മാർക്ക് കുവൈത്ത് ക്രിമിനൽ കോടതി മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു.
തൊഴിലാളി സൂപ്പർവൈസറും ക്ലീനിംഗ് തൊഴിലാളിയുമായ പ്രതികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും തീപിടിത്തത്തിന് കാരണമായതുമാണെന്ന് കോടതി കണ്ടെത്തി. എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കോടതി വ്യക്തമാക്കി.
ഡ്യൂട്ടിക്കിടെ സൗദ് അൽ-ഖംസാൻ, മുഹമ്മദ് അൽ-ഹജ്രി, ഖാലിദ് അൽ-ഷറഫ് എന്നീ സുരക്ഷാ ഉദ്യോഗസ്ഥർ മരണപ്പെട്ടിരുന്നു.തുടർ നിയമനടപടികൾ പൂർത്തിയാകുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്യുന്നതിനായി KD200 ജാമ്യവും കോടതി അനുവദിച്ചു.

