HomeGULFവായ്പയെടുത്തയാൾ മരിച്ചാൽ ബാധ്യത ആർക്ക്? കുവൈത്തിൽ നിയമം വ്യക്തമാക്കുന്നു; ഇൻഷുറൻസ് ഉള്ള വായ്പകളിൽ അവകാശികൾ പണം...

വായ്പയെടുത്തയാൾ മരിച്ചാൽ ബാധ്യത ആർക്ക്? കുവൈത്തിൽ നിയമം വ്യക്തമാക്കുന്നു; ഇൻഷുറൻസ് ഉള്ള വായ്പകളിൽ അവകാശികൾ പണം അടയ്ക്കേണ്ടതില്ല

spot_img

കുവൈത്ത് സിറ്റി: കൺസ്യൂമർ വായ്പകൾ, ഭവന വായ്പകൾ എന്നിവയുൾപ്പെടെയുള്ള ബാങ്ക് വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വായ്പയെടുത്ത വ്യക്തി മരണപ്പെട്ടാൽ ആ ബാധ്യത ആർക്കായിരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി കുവൈത്തിലെ നിയമ-ബാങ്കിംഗ് വിദഗ്ദ്ധർ.

വായ്പയെടുത്തയാൾ മരിച്ചാൽ അദ്ദേഹത്തിന്റെ കടങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് വീട്ടാൻ നിയമപ്രകാരം അനന്തരാവകാശികൾ ബാധ്യസ്ഥരാണോ എന്ന കാര്യത്തിൽ നിയമവിദഗ്ദ്ധർ പൂർണ്ണമായ വ്യക്തത വരുത്തി.കുവൈത്തിലെ നിലവിലുള്ള നിയമങ്ങളും മുൻകാല കോടതി വിധികളും ഈ വിഷയത്തിൽ വളരെ കൃത്യമായ തീർപ്പ് കൽപ്പിച്ചിട്ടുണ്ടെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് അല്ലെങ്കിൽ ക്രെഡിറ്റ് ഇൻഷുറൻസ് പരിരക്ഷയുള്ള വായ്പകളുടെ കാര്യത്തിൽ, വായ്പയെടുത്തയാൾ മരണപ്പെട്ടാൽ ബാങ്കുകൾക്ക് ആ തുക അവകാശികളിൽ നിന്ന് ഈടാക്കാൻ നിയമപരമായി യാതൊരു അവകാശവുമില്ല. ബാങ്കിംഗ് കരാറിന്റെ അടിസ്ഥാനത്തിൽ, ഇൻഷുറൻസ് കമ്പനിയാണ് ഇത്തരം സാഹചര്യങ്ങളിൽ ഗ്യാരന്റർ ആയി പ്രവർത്തിക്കുന്നത്. അതിനാൽ ബാക്കി വരാനുള്ള വായ്പാ തുക പൂർണ്ണമായും അടച്ചുതീർക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിക്കാണ്.

മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ സ്വത്തുക്കൾക്കും നിയമപരവും സാമൂഹികവുമായ വലിയൊരു സുരക്ഷയാണ് ഈ ഇൻഷുറൻസ് സംവിധാനം ഉറപ്പുനൽകുന്നത്. ഒരാൾ മരണപ്പെടുന്ന സമയത്ത് വായ്പയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചാൽ, അവകാശികളുടെ വ്യക്തിപരമായ സമ്പാദ്യത്തിൽ നിന്നോ പണത്തിൽ നിന്നോ വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടാൻ ബാങ്കുകൾക്ക് അർഹതയുണ്ടാവില്ല.

ആധുനിക ബാങ്കിംഗ് മേഖലയിൽ വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇൻഷുറൻസ് സംവിധാനം അത്യന്താപേക്ഷിതമായ ഒരു ഘടകമാണെന്ന് അഡ്വക്കേറ്റ് ജാസിം ബന്ദർ വ്യക്തമാക്കി. വായ്പയെടുത്തയാൾ മരണപ്പെടുകയോ അല്ലെങ്കിൽ കരാറിൽ പറയുന്ന മറ്റ് അടിയന്തര സാഹചര്യങ്ങൾ വരികയോ ചെയ്താൽ, ബാങ്കിലേക്കുള്ള കുടിശ്ശിക സുരക്ഷിതമായി തിരിച്ചടയ്ക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഈ ഇൻഷുറൻസ് വ്യവസ്ഥകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!