HomeGULFകുവൈറ്റിൽ മറൈൻ ലൈസൻസിംഗും സുരക്ഷയും കർശനമാക്കി പുതിയ ഉത്തരവ് പുറത്തിറങ്ങി

കുവൈറ്റിൽ മറൈൻ ലൈസൻസിംഗും സുരക്ഷയും കർശനമാക്കി പുതിയ ഉത്തരവ് പുറത്തിറങ്ങി

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ സമുദ്രമേഖലയെ കൂടുതൽ സുരക്ഷിതമാക്കുന്നതിനും ചെറുകിട കപ്പലുകളുടെയും വിനോദ ബോട്ടുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായി കുവൈറ്റ് പുതിയ മറൈൻ നിയമം പുറപ്പെടുവിച്ചു. സമുദ്ര സ്ഥാപനങ്ങളെയും ഫ്ലോട്ടിംഗ് യൂണിറ്റുകളെയും നിയന്ത്രിക്കുന്നതിനുള്ള 2026-ലെ 61-ാം നമ്പർ ഡിക്രി നിയമമാണ് ഞായറാഴ്ച ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗം’ വഴി പ്രസിദ്ധീകരിച്ചത്. ചെറുകപ്പലുകളെ സംബന്ധിച്ച 1960-ലെ 36-ാം നമ്പർ പഴയ നിയമം റദ്ദാക്കിക്കൊണ്ടാണ് പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്.പുതിയ നിയമം അനുസരിച്ച് രാജ്യത്തെ എല്ലാ സമുദ്ര സ്ഥാപനങ്ങൾക്കും ഫ്ലോട്ടിംഗ് യൂണിറ്റുകൾക്കും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരമാവധി 6 മാസത്തെ ഗ്രേസ് പിരീഡ് (ഇളവ് കാലയളവ്) അനുവദിച്ചിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങളും ലൈസൻസിംഗ് മാറ്റങ്ങളും: മേൽനോട്ട ചുമതല ആഭ്യന്തര മന്ത്രാലയത്തിന്: സമുദ്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ, ലൈസൻസിംഗ്, പരിശോധന, നിരീക്ഷണം, സമുദ്ര അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം എന്നിവയുടെ പൂർണ്ണ ചുമതല ഇനി മുതൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്റിനായിരിക്കും.

നിർബന്ധിത ഇൻഷുറൻസ്: പുതിയ രജിസ്ട്രേഷനോ, ലൈസൻസ് എടുക്കുന്നതിനോ അല്ലെങ്കിൽ നിലവിലുള്ളവ പുതുക്കുന്നതിനോ മുൻപായി ബോട്ടുടമകൾ സാധുവായ ഇൻഷുറൻസ് രേഖകൾ സമർപ്പിക്കേണ്ടത് നിർബന്ധമാക്കി.

പുതിയ രണ്ട് ലൈസൻസ് കാറ്റഗറികൾ: കപ്പൽ/ബോട്ട് ക്യാപ്റ്റൻമാർക്കായി ‘മറൈൻ ക്യാപ്റ്റൻ എ’, ‘മറൈൻ ക്യാപ്റ്റൻ ബി’ എന്നിങ്ങനെ രണ്ട് പുതിയ ലൈസൻസ് വിഭാഗങ്ങൾ നിയമം വഴി അവതരിപ്പിച്ചു. ഇവ നേടുന്നതിനുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളും വ്യക്തമാക്കുന്നുണ്ട്.

വിദേശികൾക്കുള്ള ഇളവ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള മറൈൻ ലൈസൻസുകൾ കൈവശമുള്ള വിദേശികൾക്ക് കുവൈറ്റ് പ്രാദേശിക സമുദ്രപരിധിക്കുള്ളിൽ പരമാവധി 90 ദിവസത്തേക്ക് മാത്രമേ ആ ലൈസൻസ് ഉപയോഗിക്കാൻ അനുവാദമുള്ളൂ.

കർശന സുരക്ഷാ മാനദണ്ഡങ്ങൾ: കടൽയാത്രകൾക്കും ഡൈവിംഗ് ട്രിപ്പുകൾക്കും പുതിയ നിയമത്തിൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രക്കാർക്കും ആവശ്യമായ ലൈഫ് ജാക്കറ്റുകൾ, മറ്റ് രക്ഷാപ്രവർത്തന സാമഗ്രികൾ എന്നിവ ബോട്ടുടമകൾ നിർബന്ധമായും ഉറപ്പാക്കണം. ഇതിനൊപ്പം, കപ്പലുകളുടെയും ബോട്ടുകളുടെയും സ്ഥാനം കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം നിയമപ്രകാരം എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണം.

വിനോദ ബോട്ടുകളുടെയും വാട്ടർ ക്രാഫ്റ്റുകളുടെയും എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി കുവൈറ്റ് തീരങ്ങളിലെ സുരക്ഷ ശക്തമാക്കുകയാണ് പുതിയ ഡിക്രിയിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും ബോട്ട് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!