HomeGULFകുവൈത്തിൽ തെരുവുനായ ശല്യം രൂക്ഷം; സ്കൂളുകൾക്കും താമസമേഖലകൾക്കും സമീപം നായ്ക്കൂട്ടങ്ങൾ

കുവൈത്തിൽ തെരുവുനായ ശല്യം രൂക്ഷം; സ്കൂളുകൾക്കും താമസമേഖലകൾക്കും സമീപം നായ്ക്കൂട്ടങ്ങൾ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ താമസമേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ട്. സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം നായ്ക്കൾ കൂട്ടമായി എത്തുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.മുത്‌ല, അർദിയ, അഹ്മദി, ജഹ്‌റ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ സാന്നിധ്യം വർധിച്ചതായി അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

നായ്ക്കൂട്ടങ്ങളെ ഭയന്ന് യാത്ര ചെയ്യുന്ന വഴികൾ മാറ്റേണ്ടിവരുന്നതായും കുട്ടികളുമായി പുറത്തിറങ്ങാൻ പോലും ആശങ്കയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.താമസമേഖലകൾക്ക് പുറമെ ഫാമുകൾ, തുറസ്സായ സ്ഥലങ്ങൾ, തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും നായ്ക്കൾ കൂട്ടമായി കാണപ്പെടുന്നുണ്ട്. തെരുവുനായ്ക്കളുടെ സാന്നിധ്യം അപകടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന ആശങ്കയും ഉയരുന്നു.

പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിന് നിരവധി പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ജനവാസമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തരവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെട്ടു

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!