HomeGULFകുവൈത്തിൽ പവിഴപ്പുറ്റുകളിൽ കുടുങ്ങിയ 250 കിലോയോളം മത്സ്യബന്ധന വലകൾ നീക്കം ചെയ്തു

കുവൈത്തിൽ പവിഴപ്പുറ്റുകളിൽ കുടുങ്ങിയ 250 കിലോയോളം മത്സ്യബന്ധന വലകൾ നീക്കം ചെയ്തു

spot_img

കുവൈത്ത് സിറ്റി, സെപ്റ്റംബർ 27: കുവൈത്തിലെ സമുദ്രപരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പവിഴപ്പുറ്റുകളിൽ കുടുങ്ങിക്കിടന്ന കൂറ്റൻ മത്സ്യബന്ധന വലകൾ നീക്കം ചെയ്തു.കുവൈത്ത് ഡൈവിംഗ് ടീമിന്റെ നേതൃത്വത്തിൽ അരീഫ്ജാൻ സമുദ്രമേഖലയിൽ നടത്തിയ ശുചീകരണ പ്രവർത്തനത്തിലാണ് ഏകദേശം കാൽ ടൺ, അഥവാ 250 കിലോഗ്രാം ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ പുറത്തെടുത്തത്.

പരിസ്ഥിതി സന്നദ്ധ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡൈവിംഗ് ടീമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ പവിഴപ്പുറ്റുകൾക്കും സമുദ്രജീവികൾക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത്തരം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലൂടെ കുവൈത്തിലെ സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുകയാണ് ലക്ഷ്യം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!