HomeGULFരോഗികളുടെ പണം തട്ടിയെടുക്കാൻ ശ്രമം; ജഹ്‌റ ഡെന്റൽ സെന്ററിലെ സിറിയൻ ഡോക്ടർ കുവൈത്തിൽ അറസ്റ്റിൽ

രോഗികളുടെ പണം തട്ടിയെടുക്കാൻ ശ്രമം; ജഹ്‌റ ഡെന്റൽ സെന്ററിലെ സിറിയൻ ഡോക്ടർ കുവൈത്തിൽ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: രോഗികളുടെ പേരിൽ കൂടുതൽ ദന്തൽ സാധനങ്ങൾ വാങ്ങി പണം തട്ടിയ കേസിൽ ജഹ്‌റ സ്പെഷ്യലൈസ്ഡ് ഡെന്റൽ സെന്ററിലെ സിറിയൻ ഡോക്ടറെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് പ്രതിയെ പിടികൂടിയത്.രോഗികളുടെ യഥാർത്ഥ ചികിത്സാ ആവശ്യങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അളവിൽ ഡെന്റൽ സാധനങ്ങൾ ഈ ഡോക്ടർ ഓർഡർ ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ അധിക സാമഗ്രികൾ അത്യാവശ്യമാണെന്ന് രോഗികളെ വിശ്വസിപ്പിക്കുകയും അവർക്ക് പർച്ചേസ് ഇൻവോയ്സുകൾ നൽകുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി.

ചികിത്സ പൂർത്തിയായ ശേഷം, രോഗികളുടെ അറിവില്ലാതെ ഉപയോഗിക്കാത്ത സാമഗ്രികൾ ഫാർമസികളിൽ തിരികെ നൽകി റീഫണ്ട് തുക ഡോക്ടർ സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജോലിക്കിടെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ഡെന്റൽ ഉപകരണങ്ങളും പർച്ചേസ് ഇൻവോയ്സുകളും പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ അഞ്ച് രോഗികളിലായി സമാനമായ തട്ടിപ്പുകൾ ആവർത്തിച്ചതായി ഡോക്ടർ കുമ്മ സമ്മതിച്ചിട്ടുണ്ട്. 120 മുതൽ 150 കുവൈത്ത് ദിനാർ വരെയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. തുടർ നിയമനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സാമ്പത്തിക തിരിമറികൾക്കും തട്ടിപ്പുകൾക്കുമെതിരെയുള്ള കർശന പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!