HomeGULFലഹരിമരുന്ന് വേട്ടയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; നാല് വ്യത്യസ്ത കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ

ലഹരിമരുന്ന് വേട്ടയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം; നാല് വ്യത്യസ്ത കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ

spot_img

കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപാരവും തടയുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ ശക്തമായ പരിശോധനയിൽ നാല് വ്യത്യസ്ത കേസുകളിലായി അഞ്ച് പ്രതികൾ പിടിയിൽ. ലഹരിമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വെച്ച് വിൽപന നടത്താൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.വിവിധ റെയ്ഡുകളിലായി വൻതോതിൽ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

* 60 ഗ്രാം കൊക്കെയിൻ* 50 ഗ്രാം മെത്താംഫെറ്റാമിൻ (ഷാബു)* രാസവസ്തുക്കൾ ലഹരിയായി ചേർത്ത 45 ഷീറ്റുകൾ* 10 കാപ്റ്റഗോൺ ഗുളികകൾ* 2 സെൻസിറ്റീവ് ബാലൻസുകൾ (തുക്കം നോക്കുന്നതിനുള്ള ഉപകരണങ്ങൾ)പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട റെഗുലേറ്ററി അധികാരികളുടെ മുൻപിൽ ഹാജരാക്കിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധനകളും കർശന നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!