HomeGULFകുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന; ഹവല്ലിയിൽ 70ലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി

കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന; ഹവല്ലിയിൽ 70ലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഹവല്ലി ഗവർണറേറ്റിൽ അധികൃതർ വ്യാപക പരിശോധന നടത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM), ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗവുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിൽ 70ലധികം സ്ഥാപനങ്ങളാണ് പരിശോധിച്ചത്.

തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയിക്കുന്ന കമ്പനികളെയും കണ്ടെത്തുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും മാർഗനിർദേശങ്ങളും നൽകി.മാൻപവർ അതോറിറ്റിയിലെ ലേബർ ഇൻസ്പെക്ഷൻ വിഭാഗം, ലേബർ റിലേഷൻസ് വിഭാഗം, പബ്ലിക് റിലേഷൻസ് വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

തൊഴിലുടമകളുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളും വീഴ്ചകളും ഉദ്യോഗസ്ഥർ പരിശോധിച്ചു.പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളും പോരായ്മകളും പരിഹരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നിർബന്ധിത തൊഴിൽ, തൊഴിലാളികളെ ഭീഷണിപ്പെടുത്തിയോ സമ്മർദത്തിലൂടെയോ ജോലി ചെയ്യിപ്പിക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്നും പരിശോധനാ സംഘം പരിശോധിച്ചു.

ഇത്തരം സംശയങ്ങൾ ഉയർന്ന സാഹചര്യങ്ങളിൽ നിലവിലുള്ള നിയമനടപടികൾ അനുസരിച്ച് ആവശ്യമായ നടപടികളും സ്വീകരിച്ചു.രാജ്യത്തെ തൊഴിൽ വിപണിയിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ചുള്ള പരിശോധനകൾ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!