HomeGULFഷുവൈഖിൽ റസ്റ്റോറന്റിൽ തീപിടിത്തം

ഷുവൈഖിൽ റസ്റ്റോറന്റിൽ തീപിടിത്തം

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് പ്രദേശത്തെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് റസ്റ്റോറന്റിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.

തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ ഷഹീദ് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തീ അണച്ചശേഷം തുടർനടപടികൾക്കായി സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!