HomeGULFകുവൈത്തിൽ പൊതുനിരത്തുകളിൽ ബഗ്ഗി വാഹനങ്ങൾ ഓടിച്ചാൽ ജയിൽശിക്ഷ; വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കും

കുവൈത്തിൽ പൊതുനിരത്തുകളിൽ ബഗ്ഗി വാഹനങ്ങൾ ഓടിച്ചാൽ ജയിൽശിക്ഷ; വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കും

spot_img

കുവൈത്ത് സിറ്റി, നവംബർ 19: കുവൈത്തിൽ ഹൈവേകളിലും പ്രധാന റോഡുകളിലും ജനവാസ മേഖലകളിലും മരുഭൂമിയിലെ യാത്രകൾക്കായി ഉപയോഗിക്കുന്ന ബഗ്ഗി വാഹനങ്ങളും ഓഫ് റോഡ് മോട്ടോർ സൈക്കിളുകളും ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ജയിൽശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.

ഹൈവേകൾ, പ്രധാന റോഡുകൾ, ടാർ ചെയ്ത റോഡുകൾ, ജനവാസ മേഖലകൾ, കാൽനടയാത്രക്കാർക്കുള്ള നടപ്പാതകൾ എന്നിവിടങ്ങളിൽ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇത് വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഗുരുതരമായ അപകടഭീഷണി സൃഷ്ടിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിയമം ലംഘിച്ച് പൊതുനിരത്തുകളിൽ ഓടിക്കുന്ന ബഗ്ഗികളും ഓഫ് റോഡ് മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുക്കും. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയശേഷം വാഹനങ്ങൾ ക്രഷർ ഉപയോഗിച്ച് നശിപ്പിക്കും. വാഹനമോടിച്ചവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.കുവൈത്ത് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 33 ബിസ് പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് ജയിൽശിക്ഷ വരെ ലഭിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വാട്‌സ്ആപ്പ് നമ്പറായ 99324092-ൽ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.റോഡപകടങ്ങൾ തടയുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ ഗതാഗതം നിലനിർത്തുന്നതിനുമാണ് കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!