HomeGULFകുവൈറ്റ് കാപ്പിറ്റൽ ഗവർണറേറ്റിൽ വ്യാപക സുരക്ഷാ പരിശോധന; പിടികിട്ടാപ്പുള്ളികളും നിയമലംഘകരും ഉൾപ്പെടെ നിരവധി പേർ പിടിയിൽ

കുവൈറ്റ് കാപ്പിറ്റൽ ഗവർണറേറ്റിൽ വ്യാപക സുരക്ഷാ പരിശോധന; പിടികിട്ടാപ്പുള്ളികളും നിയമലംഘകരും ഉൾപ്പെടെ നിരവധി പേർ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെയും നിയമലംഘകരെ കണ്ടെത്തുന്നതിന്റെയും ഭാഗമായി കുവൈറ്റ് കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ട്രേറ്റ് വിപുലമായ സുരക്ഷാ പരിശോധന നടത്തി. ജനറൽ ഫയർ ഫോഴ്സ്, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവരുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ പിടികിട്ടാപ്പുള്ളികളെയും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെയും പിടികൂടുകയും നിയമലംഘനം നടത്തിയ കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തു.കാപിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അഹമ്മദ് റജബ്, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സഅദ് അലി അൽ-ഒമൈർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.

പരിശോധനയിലെ പ്രധാന കണ്ടെത്തലുകളും നടപടികളും:

* താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 58 പേരെ പിടികൂടി.* ഒളിച്ചോട്ട കേസുകളിലോ താമസരേഖ കാലാവധി കഴിഞ്ഞതിനാലോ അറസ്റ്റ് വാറണ്ടുള്ള 45 പേർ പിടിയിലായി.* കോടതി ഉത്തരവുകൾ പ്രകാരം കണ്ടുകെട്ടേണ്ട 18 വാഹനങ്ങൾ പിടിച്ചെടുത്തു.* മയക്കുമരുന്നുമായി 7 പേരെ പിടികൂടി.* 136,174 കുവൈറ്റ് ദീനാറിന്റെ സാമ്പത്തിക ബാധ്യതാ കേസുകളിൽ ഉൾപ്പെട്ട 6 പേർ പിടിയിലായി.* ക്രിമിനൽ കേസുകളിൽ പ്രതികളായ 6 പേരെ അറസ്റ്റ് ചെയ്തു.* അറസ്റ്റ് വാറണ്ടുള്ള മറ്റ് 7 പേർ കൂടി പിടിയിലായി.* ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 5 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്ത് ട്രാഫിക് ഇംപൗണ്ട് യാർഡിലേക്ക് മാറ്റി.* അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 29 സംഭവങ്ങൾ രേഖപ്പെടുത്തി.* നിയമലംഘനം നടത്തിയ 27 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ മുന്നറിയിപ്പ് നൽകി.* ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 31 വാഹനങ്ങൾ നീക്കം ചെയ്തു.* തിരിച്ചറിയൽ രേഖകളില്ലാത്ത 2 പേരെ അറസ്റ്റ് ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!