HomeGULFവ്യാജ പെർഫ്യൂം വിൽപ്പനക്കേസ്; പ്രവാസിക്ക് വിധിച്ച 3,000 ദിനാർ പിഴയും കട അടച്ചുപൂട്ടാനുള്ള ഉത്തരവും റദ്ദാക്കി...

വ്യാജ പെർഫ്യൂം വിൽപ്പനക്കേസ്; പ്രവാസിക്ക് വിധിച്ച 3,000 ദിനാർ പിഴയും കട അടച്ചുപൂട്ടാനുള്ള ഉത്തരവും റദ്ദാക്കി കുവൈത്ത് കോടതി

spot_img

.കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ പെർഫ്യൂമുകൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചെന്ന കേസിൽ പ്രവാസിയെ കുറ്റവിമുക്തനാക്കി പരമോന്നത കോടതിയായ കാസേഷൻ കോടതി. പ്രതിക്ക് നേരത്തെ വിധിച്ച 3,000 കുവൈത്ത് ദിനാർ പിഴയും മൂന്ന് മാസത്തേക്ക് കട അടച്ചുപൂട്ടാനുള്ള ഉത്തരവും കോടതി റദ്ദാക്കി.2024ൽ ഹവല്ലി മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ പെർഫ്യൂമുകൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെന്നാരോപിച്ച് 2007ലെ 62-ാം നമ്പർ വാണിജ്യ തട്ടിപ്പ് തടയൽ നിയമപ്രകാരമാണ് പ്രവാസിക്കെതിരെ കേസെടുത്തത്.കേസ് പരിഗണിച്ച മിസ്‌ഡിമീനർ കോടതി പ്രതിക്ക് 3,000 ദിനാർ പിഴ ചുമത്തുകയും കട മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് അപ്പീൽ കോടതിയും ഈ വിധി ശരിവച്ചു.എന്നാൽ, കീഴ്‌ക്കോടതികളുടെ വിധിക്കെതിരെ പ്രതിഭാഗം അഭിഭാഷകൻ അബ്ദുൽ റഹ്മാൻ അൽ സഈദ് കാസേഷൻ കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവുകൾ കേസിന്റെ രേഖകളിലില്ലെന്ന് അഭിഭാഷകൻ വാദിച്ചു. മുൻ കോടതികളുടെ വിധികളിൽ നിയമത്തിന്റെ തെറ്റായ പ്രയോഗവും തെളിവുകളുടെ വിലയിരുത്തലിലെ അപാകതകളും ഉണ്ടായതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാളെ നിരപരാധിയായി കണക്കാക്കണമെന്നത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വമാണെന്നും വ്യക്തമായ തെളിവുകളില്ലാതെ ഒരാളെ ശിക്ഷിക്കാനാവില്ലെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.അനുമാനങ്ങളുടെയോ പരിശോധനാ റിപ്പോർട്ടുകളിലെ പൊതുവായ പരാമർശങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം കുറ്റം സ്ഥാപിക്കാനാവില്ലെന്നും കേസിലെ സംഭവവിവരങ്ങളും പ്രതിയുടെ പങ്കും വ്യക്തമായി തെളിയിക്കപ്പെടണമെന്നും അഭിഭാഷകൻ വാദിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങൾ അംഗീകരിച്ച കാസേഷൻ കോടതി കീഴ്‌ക്കോടതികളുടെയും അപ്പീൽ കോടതിയുടെയും വിധികൾ റദ്ദാക്കുകയും പ്രവാസിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.കുറ്റാരോപണങ്ങൾ തെളിയിക്കുന്നതിന് വ്യക്തവും വിശ്വസനീയവുമായ തെളിവുകൾ അനിവാര്യമാണെന്ന നിയമതത്വത്തിന് പ്രാധാന്യം നൽകുന്നതാണ് കോടതിയുടെ തീരുമാനം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!