HomeGULFകുവൈത്തിൽ നാളെ ഗൾഫ് റോഡിൽ ഗതാഗത നിയന്ത്രണം; പുലർച്ചെ ഒരു മണി മുതൽ ഉച്ചയ്ക്ക് 12...

കുവൈത്തിൽ നാളെ ഗൾഫ് റോഡിൽ ഗതാഗത നിയന്ത്രണം; പുലർച്ചെ ഒരു മണി മുതൽ ഉച്ചയ്ക്ക് 12 വരെ റോഡ് അടച്ചിടും.

spot_img

കുവൈത്ത് സിറ്റി, നവംബർ 20: കുവൈത്തിൽ സൈക്കിൾ മാരത്തണിനോടനുബന്ധിച്ച് നാളെ (ശനിയാഴ്ച, നവംബർ 21) ഗൾഫ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പുലർച്ചെ ഒരു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് നിയന്ത്രണം.ഗൾഫ് റോഡിൽ ജമാൽ അബ്ദുൽ നാസർ റോഡിലേക്കുള്ള ദിശയിൽ സെയ്ഫ് റൗണ്ട്എബൗട്ട് വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണമായും നിരോധിക്കും.

ആർമി ഓഫീസേഴ്‌സ് ക്ലബ് മുതൽ സെയ്ഫ് റൗണ്ട്എബൗട്ട് വരെയുള്ള ഭാഗത്ത് രണ്ട് വരികൾ അടച്ചിടുകയും ഒരു വരിയിലൂടെ മാത്രം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി നൽകുകയും ചെയ്യും.സൈക്കിൾ മാരത്തണിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി രണ്ട് പ്രത്യേക സ്ഥലങ്ങളും അധികൃതർ അനുവദിച്ചിട്ടുണ്ട്. ഷുവൈഖ് ബീച്ചിന് എതിർവശത്തുള്ള പാർക്കിങ് ഏരിയയും സെക്കൻഡ് റിങ് റോഡും ജമാൽ അബ്ദുൽ നാസർ റോഡും സംഗമിക്കുന്ന ഭാഗത്ത് അൽ സലാം പാലസ് മ്യൂസിയത്തിന് സമീപമുള്ള പാർക്കിങ് ഏരിയയുമാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.

ഗതാഗത നിയന്ത്രണമുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും റോഡുകളിലെ മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് പോലീസിന്റെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.മാരത്തണിൽ പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!