HomeGULFഅൽ റായ് പക്ഷി വിപണി ഡിസംബർ ഒന്ന് മുതൽ അടച്ചുപൂട്ടും

അൽ റായ് പക്ഷി വിപണി ഡിസംബർ ഒന്ന് മുതൽ അടച്ചുപൂട്ടും

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ റായ് പക്ഷി വിപണി ഡിസംബർ ഒന്ന് മുതൽ സ്ഥിരമായി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. പൊതുജനാരോഗ്യം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയാണ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസിന്റെ തീരുമാനം.അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ഫയ് അൽ മിസ്ബാഹി പുറപ്പെടുവിച്ച 2026ലെ 970-ാം നമ്പർ ഭരണപരമായ ഉത്തരവ് പ്രകാരം വിപണി ഒഴിപ്പിക്കുന്നതിനും കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള നടപടികൾ ആരംഭിക്കും.

കടയുടമകൾ ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ പരമാവധി രണ്ട് മാസത്തിനകം കടകളിലെ എല്ലാ സാധനങ്ങളും നീക്കം ചെയ്ത് സ്ഥാപനങ്ങൾ ഒഴിഞ്ഞുകൊടുക്കണം. തുടർന്ന് സ്ഥലങ്ങൾ അതോറിറ്റിയുടെ മൃഗാരോഗ്യ വിഭാഗത്തിന് കൈമാറണം.ധനകാര്യ മന്ത്രാലയവുമായി സഹകരിച്ച് വിപണിയിലെ നിലവിലുള്ള എല്ലാ വ്യാപാര ലൈസൻസുകളും റദ്ദാക്കുന്നതിനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

വിപണിയിലെ ചില ഭാഗങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ ആസ്ബസ്റ്റോസ് സാന്നിധ്യമുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ നിരവധി പാരിസ്ഥിതിക നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയിരുന്നു.വിപണിയിലെ വ്യാപാരികളുടെയും ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്ഥിരമായി അടച്ചുപൂട്ടാനുള്ള തീരുമാനം. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!