ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് ബേസ്‌പോക്ക് ബോട്ട് ടെയിൽ മോഡലുമായി വരുന്നു

  • 01/06/2021

ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ റോൾസ് റോയിസ് പുതിയ ബോട്ട് ടെയിൽ മോഡലിനെ അവതരിപ്പിച്ചു. റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ബ്രാൻഡ് കമ്മീഷൻ ചെയ്‍ത മൂന്ന് ബോട്ട് ടെയിലുകളിൽ ഒന്നാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

ബെസ്‌പോക്ക്, കോച്ച്‌ ബിൽറ്റ് മോഡലാണിത്. കോച്ച്‌ ബിൽഡിംഗ് വീണ്ടും അവതരിപ്പിച്ചതിനു ശേഷം ബ്രിട്ടീഷ് ബ്രാൻഡിന്റെ ആദ്യത്തെ കോച്ച്‌ ബിൽറ്റ് മോഡലാണ് ബോട്ട് ടെയിൽ. 1932 റോൾസ് റോയ്‌സ് ബോട്ട് ടെയിൽ ഇതിനകം സ്വന്തമാക്കിയിരിക്കുന്ന ഉടമകളുടെ ആവശ്യമനുസരിച്ചാണ് ഈ പ്രത്യേക റോൾസ് റോയ്‌സ് ബോട്ട് ടെയിൽ നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഒറ്റനോട്ടത്തിൽ, ആധുനിക ഉപകരണങ്ങളും സാങ്കേതികതകളും ഉപയോഗിച്ച്‌ നിർമ്മിച്ച ഒരു ആധുനിക വാഹനമാണ് പുതിയ റോൾസ് റോയ്‌സ് ബോട്ട് ടെയിൽ എന്ന് വ്യക്തമാണ്.പിൻഭാഗമാണ് ഈ കാറിന്റെ സവിശേഷത. സാങ്കേതികവും സൗന്ദര്യപരവുമായി ലോകത്തെ ഏറ്റവും ഉന്നതമായ പിക്നിക് സൗകര്യമാണ് ബോട്ട്ടെയ്ലിന്റെ പിൻഭാഗം നൽകുന്നതെന്നാണ് കമ്ബനി പറയുന്നത്.

ഡിക്കിയുടെ മൂടി ശലഭച്ചിറകുകൾ പോലെ ഉയരും. കോക്ക് ടെയിൽ ടേബിളും ബീച്ച്‌ അംബ്രലയും ഒപ്പമുണ്ടാകും. അതിന് കീഴെ രണ്ട് പേർക്ക് ഇരിക്കാം. കൂളറും ഫ്രിഡ്‍ജും ഫുഡ് കണ്ടെയിനറും അനുബന്ധസാമഗ്രികളും. ഗ്ളാസ് മുതൽ സ്‍പൂൺ വരെ സകലതിലും റോൾസ് റോയിസ് ബോട്ട് ടെയ്ൽ മുദ്ര‌യുണ്ട്.കാർബൺ ഫൈബർ നിർമ്മിത രണ്ട് പിക്നിക് കസേരകളും ബീച്ച്‌ അംബ്രലയും ട്രേകളും സ്വിസ് ബോവി 1822
ആഡംബര വാച്ചും 15 സ്‍പീക്കർ സൗണ്ട് സിസ്റ്റവുമൊക്കെ വാഹനത്തെ വേറിട്ടതാക്കുന്നു.19 അടി നീളമുള്ള കാർ ഫോർ സീറ്ററാണ്. മേൽത്തട്ട് (സൺവൈസർ) ചുരുക്കാം.

Related Articles