ജഡ്ജിയുടെ വാഹനം കത്തിച്ച കേസ്: രണ്ട് പ്രതികൾക്ക് 11 വർഷം വരെ തടവ് വിധിച്ച് കാസ്സേഷൻ കോടതി

  • 24/10/2025



കുവൈത്ത് സിറ്റി: ജഡ്ജി സുൽത്താൻ ബൗറെസ്‌ലിയുടെ വാഹനം കത്തിച്ച കേസിൽ കാസ്സേഷൻ കോടതി വിധി പ്രസ്താവിച്ചു. കേസിലെ പ്രധാന പ്രതികളായ രണ്ട് പേർക്ക് യഥാക്രമം നാല് വർഷവും പതിനൊന്ന് വർഷവും തടവ് ശിക്ഷ വിധിച്ചു. തീവെപ്പ്, തോക്ക് കൈവശം വെക്കൽ, മയക്കുമരുന്ന് എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. അതേസമയം, മയക്കുമരുന്ന് കടത്ത് കേസിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഒന്നാം പ്രതിക്ക് കീഴ്ക്കോടതി വിധിച്ച നാല് വർഷത്തെ തടവ് ശിക്ഷ കാസ്സേഷൻ കോടതി റദ്ദാക്കി. കേസിലെ എല്ലാ കുറ്റങ്ങളിൽ നിന്നും ഭരണകുടുംബമായ സബാഹ് കുടുംബത്തിലെ ഒരംഗത്തെ വെറുതെ വിട്ട കീഴ്ക്കോടതിയുടെ വിധി കാസ്സേഷൻ കോടതി ശരിവെച്ചു.

Related News