സൗത്ത് സബാഹിയ പാർക്കിലെ ലൂണ പാർക്കിൽ വിന്റർ സീസൺ ആരംഭിച്ചു; ആസ്വദിക്കാൻ 22-ലധികം റൈഡുകൾ

  • 24/10/2025



കുവൈത്ത് സിറ്റി: ടൂറിസം എന്‍റർപ്രൈസസ് കമ്പനി സൗത്ത് സബാഹിയ പാർക്കിൽ സ്ഥിതി ചെയ്യുന്ന ലൂണ പാർക്കിൻ്റെ പുതിയ വിന്റർ സീസൺ ആരംഭിച്ചു. കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന സമഗ്രമായ വിനോദാനുഭവം ഈ സീസണിൽ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. പുതിയ ലൂണ പാർക്കിൽ മുതിർന്നവർക്കായി 22-ലധികം റൈഡുകളും കുട്ടികൾക്കായി 22 സൗജന്യ റൈഡുകളും ലഭ്യമാണ്. കൂടാതെ കുട്ടികൾക്കായി നിരവധി വിനോദ പരിപാടികളും ഉണ്ടാകും. 7,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന റെസ്റ്റോറൻ്റുകളും കഫേകളും സന്ദർശകർക്കായി വൈവിധ്യമാർന്ന വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഈ സീസൺ മുഴുവൻ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 12 മണി വരെ സന്ദർശകരെ സ്വാഗതം ചെയ്യും. ടിക്കറ്റ് നിരക്ക് വെറും രണ്ട് ദിനാർ മാത്രമാണ്. ഇതിൽ കുട്ടികൾക്കുള്ള 22 സൗജന്യ റൈഡുകളും മുതിർന്നവർക്കുള്ള 27 റൈഡുകളും ഉൾപ്പെടുന്നു മുതിർന്നവരുടെ റൈഡുകൾക്ക് ചെറിയ നിരക്ക് ഈടാക്കുമെന്ന് ലൂണ പാർക്കിലെ പബ്ലിക് റിലേഷൻസ് മാനേജർ യാക്കൂബ് അഷ്കനാനി പറഞ്ഞു. ഈ സീസണിൽ ഒരു പരമ്പരാഗത കഫേ, ഒരു ചൈനീസ് മാർക്കറ്റ്, ഒരു വലിയ പിരമിഡിന്റെ ആകൃതിയിലുള്ള ലൂണ ബസാർ, ഏകദേശം 3,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഭീമൻ തിയേറ്റർ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇവിടെ പാർട്ടികളും സംഘടിപ്പിക്കും.

Related News