"ഇനി കാത്തിരിപ്പിന്റെ നാളുകൾ"; ഔഡി ഇ-ട്രോൺ ഇന്ത്യൻ വിപണികളിൽ ഉടൻ എത്തും

  • 26/06/2021

പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ആദ്യത്തെ ഇലക്‌ട്രോണിക് വാഹനമാണ് ഇ ട്രോൺ. രണ്ട് വർഷം മുൻപ് വിപണിയിലെത്തിയ ഈ വാഹനം ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതായി ഏറെക്കാലമായി നമ്മൾ കേൾക്കുന്നത് ആണ്. ജൂലൈ 22ന് വാഹനത്തിൻറെ ഇന്ത്യൻ ലോഞ്ച് നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ചില ഔഡി ഡീലർഷിപ്പുകൾ അനൗദ്യോഗികമായി ബുക്കിംഗ് തുടങ്ങിയതായും സൂചനകൾ ഉണ്ട്.

സാൻഫ്രാൻസിസ്‌കോയിൽ നടന്ന 2018 ഓഡി ഗ്ലോബൽ സമ്മിറ്റിലാണ് ഈ വാഹനം ആദ്യമായി നിരത്തുകളിൽ ഇറങ്ങിയത്. ഓഡി കാറുകളുടെ മുഖമുദ്രയായ സിംഗിൾ-പീസ് ഗ്രിൽ, മാട്രിക്‌സ്-എൽഇഡി ഹെഡ്‌ലാംപുകൾ, വാഹനത്തിന്റെ അത്രയും തന്നെ വീതിയുള്ള എൽഇഡി ടെയിൽ ലാമ്ബുകൾ, വ്യത്സ്യമായ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയാണ് ഓഡി ഇ-ട്രോണിന്റെ പ്രധാന സവിശേഷതകൾ. കൂടുതൽ സ്പോർട്ടി ലുക്കിന് വേണ്ടി ബമ്ബറുകൾക്ക് ഡ്യുവൽ ടോൺ ഓപ്ഷനും നൽകിയിട്ടുണ്ട്.

Related Articles