യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ട്രൈറ്റൺ ഇവി, ഇന്ത്യയിൽ മോഡൽ H ഇലക്ട്രിക് എസ്‌യുവി ബ്രാൻഡ് പ്രദർശിപ്പിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് പ്രദർശനം സംഘടിപ്പിച്ചത്.ഒറ്റനോട്ടത്തിൽ, ട്രൈറ്റൺ ഇവി മോഡൽ H എസ്‌യുവി വളരെ വലുതാണ്, കൂടാതെ ഒരു വലിയ എസ്‌യുവിയുടെ സാരാംശമായ വലിയ ചങ്കി ഫ്രണ്ട് ഫേസും വലിയ ഗ്രില്ലും ഇത് വഹിക്കുന്നു. ഇതിന് 5,690 mm നീളവും 2,057 mm ഉയരവും 1,880 mm വീതിയുമുണ്ട്. ഭീമൻ വലുപ്പമുള്ള എസ്‌യുവിക്ക് 3,302 mm വീൽബേസുമുണ്ട്.ട്രൈറ്റൺ ഇവി മോഡൽ H എസ്‌യുവിക്ക് എട്ട് പേരെ ഉൾക്കൊള്ളാനാകും, ഇന്ത്യയിലെ സ്പെയ്സിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ഇടം നൽകുന്ന ഇവിയാണിത്. 5,663 ലിറ്റർ (200 ക്യുബിക് അടി) വരെ ലഗേജിൽ ഉൾക്കൊള്ളാൻ മതിയായ ബൂട്ട് സ്പെയ്സും വാഹനത്തിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം ഏഴ് ടൺ ടൗവിംഗ് ശേഷിയും വാഹനത്തിനുണ്ട്.മോഡൽ H എസ്‌യുവിക്ക് ഉയർന്ന പ്രകടനവും ട്രൈറ്റൺ ഇവി വാഗ്ദാനം ചെയ്യുന്നു. ഹൈപ്പർചാർജ് ചെയ്യാനുള്ള ഓപ്ഷൻ ഉള്ള 200kWh ബാറ്ററി പാക്കിൽ നിന്ന് ഇത് പവർ എടുക്കുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഹൈപ്പർചാർജർ വഴി ഇലക്ട്രിക് എസ്‌യുവി പൂർണ്ണമായും റീചാർജ് ചെയ്യാനാകുമെന്ന് ട്രൈറ്റൺ ഇവി അവകാശപ്പെടുന്നു.പൂർണ്ണമായി ചാർജ് ചെയ്തു കഴിഞ്ഞാൽ, മോഡൽ H എസ്‌യുവിക്ക് പ്ലഗ് ഇൻ ചെയ്യാതെ തന്നെ ഏകദേശം 1,200 കിലോമീറ്റർ ഓടാൻ കഴിയും. ആഗോളതലത്തിൽ ഏറ്റവും ദൈർഘ്യമേറിയ ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായിരിക്കും ഇത്.തങ്ങൾ നേരത്തെ പറഞ്ഞതുപോലെ, ഇന്ത്യ ട്രിറ്റൺ ഇവിക്ക് വളരെ പ്രധാനപ്പെട്ട ഒരു വിപണിയും പ്രവർത്തന കേന്ദ്രവുമാണ് എന്ന് ട്രിറ്റൺ ഇവി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഹിമാൻഷു ബി പട്ടേൽ പറഞ്ഞു.തങ്ങൾ തെലങ്കാനയിലെ സാഹിറബാദ് ഫാക്ടറിയിൽ നിന്ന് ഒരു സമ്പൂർണ്ണ 'മെയ്ക്ക് ഇൻ ഇന്ത്യ' ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ട്രിറ്റൺ ഇവി നിർമാണ കേന്ദ്രമാവും ഇത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.തെലങ്കാനയുടെ തലസ്ഥാന നഗരിയിൽ ആദ്യത്തെ ട്രൈറ്റൺ ഇവിയുടെ മോഡൽ H എസ്‌യുവി പ്രദർശിപ്പിച്ചതിൽ തങ്ങൾ സന്തുഷ്ടരാണ് എന്ന് തെലങ്കാന ഗവൺമെന്റിന്റെ വ്യവസായ, വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു.ഇവി സ്പെയ്സിൽ ഇന്ത്യയുടെ മഹത്തായ വിജയഗാഥയുടെ ഭാഗമാകാൻ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്നും തെലങ്കാനയിൽ നിന്ന് നിർമ്മിക്കാൻ പോകുന്നതിനാൽ ഈ ഇവി തങ്ങൾക്ക് കൂടുതൽ പ്രത്യേകതയുള്ളതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ട്രൈറ്റൺ ഇവി ടീമിന് മികച്ച വിജയം നേരുന്നു ട്രൈറ്റൺ ഇവിയുടെ നിർമ്മാണം ലോകമെമ്പാടും മികച്ച വിജയമാക്കി മാറ്റുന്നതിന് ആശംസകളും രഞ്ജൻ അറിയിച്ചു.ട്രൈറ്റൺ ഇവിയുടെ വൈദഗ്ധ്യവും ഇവി വിപണിയോടുള്ള കാഴ്ചപ്പാടും അറിയാൻ തങ്ങൾക്ക് ആകാംഷയുള്ളവരാണ് എന്ന് തെലങ്കാന ഗവൺമെന്റിന്റെ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ & അർബൻ ഡെവലപ്മെന്റ്, ഇൻഡസ്ട്രീസ്, ഐടി & കൊമേർസ് മന്ത്രി കെ ടി രാമറാവു പറഞ്ഞു. പ്രവർത്തനങ്ങൾക്കായി തെലങ്കാന സംസ്ഥാനം തെരഞ്ഞെടുത്തതിനുള്ള നന്ദിയും അദ്ദേഹം വ്യക്തമാക്കി.ട്രൈറ്റൺ മോഡൽ H എസ്‌യുവി ഏഴ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഹൈദരബാദിൽ പ്രദർശിപ്പിച്ച എസ്‌യുവി മെറ്റാലിക് ബ്ലൂ നിറത്തിലുള്ളത് ആയിരുന്നു.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1.5 ബില്യൺ ഡോളർ മുതൽമുടക്കിൽ സഹീറാബാദ് പ്രദേശത്ത് ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ട്രൈറ്റൺ ഇവിയുടെ വരാനിരിക്കുന്ന ഉത്പാദന സൗകര്യം നിർമ്മിക്കുന്നത്.അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 300 മില്യൺ ഡോളർ നിക്ഷേപം ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 2.4 ബില്യൺ ഡോളറിന്റെ പർച്ചേസ് ഓർഡറുകൾ തങ്ങൾക്ക് ഇതിനകം ലഭിച്ചിട്ടുണ്ടെന്നും കാർ നിർമ്മാതാക്കൾ പറയുന്നു.ഇന്ത്യയ്ക്ക് മാത്രമല്ല, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ വിദേശ വിപണികൾക്കും മുഴുവൻ മിഡിൽ ഈസ്റ്റ് മേഖലയ്ക്കും കാറുകൾ നിർമ്മിക്കാൻ ട്രിറ്റൺ ഇവി ഈ സൗകര്യം ഉപയോഗിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?