റോള്‍സ് റോയിസിൻ്റെ ബോട്ട് ടെയില്‍ എന്ന അത്യാഡംബര കാറിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി: വില 220 കോടി

  • 24/05/2022



ബ്രീട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയിസ് അത്യപൂര്‍വമായി വിപണിയില്‍ എത്തിക്കിക്കുന്ന ബോട്ട് ടെയില്‍ എന്ന അത്യാഡംബര കാറിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. ബോട്ട് ടെയിലിന്റെ മൂന്ന് യൂണിറ്റ് മാത്രമായിരിക്കും പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. അത്യാഡംബര സംവിധാനത്തിലും പ്രത്യേകം ഡിസൈനിലും ഒരുങ്ങുന്ന ഈ വാഹനത്തിന് ഏകദേദം 220 കോടി രൂപയായിരിക്കും വില വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദര്‍ ഓഫ് പേളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഒരു പവിഴവ്യാപാരിക്കു വേണ്ടിയാണ് മൂന്നില്‍ ഒരു കാര്‍ നിര്‍മിക്കുന്നത്. കൈകൊണ്ടാണ് നിര്‍മാണം. സോഫ്റ്റ് റോസ് നിറത്തിലാണ് റോള്‍സ് റോയ്സ് 'ബോട്ട് ടെയില്‍' വിപണിയിലെത്തുക. 1920-കളിലെ ഐതിഹാസിക മത്സരബോട്ടുകളായ 'ജെ-ക്ലാസി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റോള്‍സ് റോയ്സ് ബോട്ട് ടെയില്‍ അവതരിപ്പിച്ചത്.

റോള്‍സ് റോയിസിന്റെ ഓരോ കാറും വളരെ സവിശേഷതയുള്ളതാണ്. എന്നാല്‍, ഒരു ഉപയോക്താവിന്റെ കുടുംബത്തിന്റെ ഓര്‍മയ്ക്കായി വാഹനം നിര്‍മിച്ച് നല്‍കുന്നത് വലിയ അംഗീകാരമായി കാണുന്നു. ഇത് വലിയ ഉത്തരവാദിത്വമായാണ് പരിഗണിക്കുന്നത്. സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കലാസൃഷ്ടിയായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് റോള്‍സ് റോയിസ് കാറുകലുടെ കോച്ച്ബില്‍ഡ് ഡിസൈന്‍ മേധാവി അലക്‌സ് ഇന്നസ് അറിയിച്ചിരിക്കുന്നത്.

Related Articles