മിനി കൂപ്പര്‍ എസ്ഇ ബുക്കിംഗ് ഇന്ത്യയിൽ വീണ്ടും തുറക്കുന്നു

  • 07/07/2022



മിനി ഇന്ത്യ തങ്ങളുടെ കൂപ്പർ SE-യുടെ ബുക്കിംഗ് ഇപ്പോൾ രാജ്യത്ത് വീണ്ടും തുറന്നതായി പ്രഖ്യാപിച്ചു. മിനി കൂപ്പര്‍ SE ഈ വർഷം ഫെബ്രുവരിയിൽ 47.20 ലക്ഷം രൂപയ്ക്ക് ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. എല്ലാ 30 യൂണിറ്റുകളും ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ വിറ്റുതീർന്നിരുന്നു. ഇപ്പോൾ, മിനി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 40 യൂണിറ്റുകൾക്കുള്ള ബുക്കിംഗുകൾ ഓൺലൈനായി വീണ്ടും തുറന്നിരിക്കുന്നു. 50.90 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.

അധിക വിലയ്ക്ക്, മിനി കൂപ്പര്‍ SE-ക്ക് ഇപ്പോൾ ചില പുതിയ സവിശേഷതകൾ ലഭിക്കുന്നു. ഉദാഹരണത്തിന്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, താക്കോൽ എടുക്കാതെ കാർ ലോക്ക്/അൺലോക്ക് ചെയ്യാനുള്ള കംഫർട്ട് ആക്‌സസ് സിസ്റ്റം, ഡ്രൈവിംഗ് & പാർക്കിംഗ് അസിസ്റ്റന്റ് ഫീച്ചർ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു. ഈ ത്രീ-ഡോർ ഇലക്ട്രിക് ഹാച്ച്ബാക്കിന് പുതിയ സ്പോർട്സ് സീറ്റുകൾ, അപ്ഹോൾസ്റ്ററി, ഡ്രൈവർക്കും ഫ്രണ്ട് യാത്രക്കാർക്കും സീറ്റ് ഹീറ്റിംഗ് ഫംഗ്ഷൻ എന്നിവയും ലഭിക്കുന്നു.

Related Articles