ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോർ ഇന്ത്യ നിലവിൽ ഇസെഡ്എസ് ഇവി, ആസ്റ്റർ, ഹെക്ടർ ഇരട്ടകള്‍, ഗ്ലോസ്റ്റർ എസ്‌യുവി എന്നിവ ഇന്ത്യയില്‍ വിൽക്കുന്നുണ്ട്. ഇപ്പോഴിതാ രാജ്യത്ത് വിപുലീകരണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് പ്രാദേശികമായി ഫണ്ട് സുരക്ഷിതമാക്കാൻ കമ്പനി കഠിനമായി പരിശ്രമിക്കുന്നതായി റിപ്പോർട്ട്. എംജി മോട്ടോർ പ്രാദേശികമായി 300 മുതല്‍ 600 മില്യൺ ഡോളർ വരെ സമാഹരിക്കാൻ ഡസനോളം ഫണ്ട് ഹൗസുകളുമായി ചർച്ച നടത്തിവരികയാണ് എന്നും എഫ്‍ഡിഐ കൊണ്ടുവരാനുള്ള ബ്രാൻഡിന്‍റെ നിർദ്ദേശം കേന്ദ്ര സർക്കാരിന് മുന്നില്‍ ഉണ്ടെന്നും ഈ സാമ്പത്തിക വർഷാവസാനത്തിന് മുമ്പ് പ്രാദേശിക നിക്ഷേപ കരാർ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഉൽപ്പാദന ശേഷി വർധിപ്പിക്കാനും ഉൽപ്പന്ന പോർട്ട്ഫോളിയോ 10 മോഡലുകളായി ഇരട്ടിയാക്കാനും പുതിയ നിക്ഷേപം വിനിയോഗിക്കും. ഇലക്ട്രിക് വാഹനങ്ങളിലും ആഴത്തിലുള്ള പ്രാദേശികവൽക്കരണത്തിലും കമ്പനിക്ക് വലിയ ശ്രദ്ധയുണ്ടാകും. ഇതിന് ഏകദേശം 5,000 കോടി നിക്ഷേപം വേണ്ടിവരും. വാസ്തവത്തിൽ, ഫണ്ട് സ്വരൂപിക്കാൻ സഹായിക്കുന്നതിനായി എംജി മോട്ടോർ ഇന്ത്യ യുകെ ആസ്ഥാനമായുള്ള ഒരു കൺസൾട്ടിംഗ് സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്.ഗ്രീൻഫീൽഡ് വിപുലീകരണത്തിനോ ഏറ്റെടുക്കലുകൾക്കോ കരാർ നിർമ്മാണത്തിനായി മറ്റൊരു ബ്രാൻഡുമായി പങ്കാളിത്തത്തിനോ കമ്പനി തയ്യാറാണെന്ന് എംജി മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജീവ് ചാബ ഇ ടി ഓട്ടോയോട് പറഞ്ഞു. പുതിയ നിക്ഷേപകരെ കൊണ്ടുവരുന്നതിനായി ടാറ്റ മോട്ടോഴ്‌സ് പോലെ ഒരു ഇവി സബ്‌സിഡിയറി സ്ഥാപിക്കുന്നതും കമ്പനി പര്യവേക്ഷണം ചെയ്യുന്നു.എംജി മോട്ടോർ ഇന്ത്യ ഈ വർഷം ഹാലോൾ പ്ലാന്‍റിലെ ഉൽപ്പാദന ശേഷി ഇരട്ടിയാക്കി 1.3 ലക്ഷം യൂണിറ്റായി ഉയർത്താൻ ഒരുങ്ങുകയാണ്. അടുത്ത ഏതാനും വർഷങ്ങളിൽ ഉത്പാദനം മൂന്ന് ലക്ഷം യൂണിറ്റായി ഉയരും. എംജി മോട്ടോർ ഇന്ത്യ നിലവിൽ സപ്ലൈ ചെയിൻ വെല്ലുവിളികളും ഇറക്കുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും നേരിടുന്നു. ഇന്ത്യയിൽ വോളിയം വർധിപ്പിക്കാൻ കമ്പനി പാടുപെടുകയാണ്, കൂടാതെ പ്രതിമാസം 4,000 മുതൽ 5,000 വരെ വാഹനങ്ങൾ വിൽക്കാൻ കഴിയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?