ആഭ്യന്തര വകുപ്പില്‍ സന്ദര്‍ശകര്‍ക്കായി പ്രീ ബുക്കിംഗ് ആരംഭിക്കുന്നു

  • 16/06/2020

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ സന്ദര്‍ശകര്‍ക്കായി പ്രീ ബുക്കിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് ജാഗ്രതയുടെ ഭാഗമായി മന്ത്രാലയങ്ങളിലെ സേവന കേന്ദ്രങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമാണ് ഓൺലൈൻ പ്രീ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾക്കനുസൃതമായിരിക്കും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക.ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. സേവന കേന്ദ്രം സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ www.moi.gov.kw കയറി വകുപ്പ് സെലക്ട് ചെയ്യുകയും പോകാന്‍ ആഗ്രഹിക്കുന്ന തീയതിയും സമയവും തിരഞ്ഞെടുക്കുക . തുടര്‍ന്ന് ലഭിക്കുന്ന ബാർകോഡ് ഉപയോഗിച്ച് സേവന കേന്ദ്രത്തില്‍ സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. താമസകാര്യ മന്ത്രാലയത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാരുടേയും ഗാര്‍ഹിക തൊഴിലാളികളുടേയും കുടുംബ വിസയിലുള്ളവരുടേയും ഇഖാമ പുതുക്കലിന് നേരത്തെ തന്നെ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തെ മിക്ക മന്ത്രാലയങ്ങളുടേയും സേവനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാണ്.

Related News